ഞായറാഴ്‌ച, ഏപ്രിൽ 08, 2007

ഗുഡ് നൈറ്റ്

“അമ്മുമ്മേ, ഇന്ത്യേല് നെറച്ച് കൊതുകുണ്ടൊ?”
“ഓ, കൊതുകിനെയൊക്കെ നമുക്ക് ‘ഗുഡ് നൈറ്റ്’ വെച്ച് ഓടിക്കാം, ചിന്നൂ”
“അതെന്താ, ‘ഗുഡ് നൈറ്റ്’ പറഞ്ഞാല്‍ കൊതുകുകള്‍ക്കൊക്കെ ഇത്ര പേടിയാണോ??”

ഇതെന്താണാവോ ഈയിടെയായി ചിന്നു മിമിക്രി സ്റ്റൈല്‍ ഡയലോഗ്‌സ് അടിക്കുന്നത്? :)

ഞായറാഴ്‌ച, ഏപ്രിൽ 01, 2007

കൊന്നപ്പൂക്കള്‍

“ചിന്നു ടിവി-യിലേക്ക് നോക്ക്... നിറയെ കൊന്നപ്പൂക്കള്‍!”
“അതെന്താ...‘കൊന്ന‘ പൂക്കളായത്?? ‘കൊന്നത് ‘ ന്നു പറഞ്ഞാല്‍ അടിച്ചു വീഴ്ത്തീത് ന്നല്ലേ?”

ഇത്ര നല്ല പൂക്കള്‍ക്ക് കൊന്നപ്പൂക്കള്‍ എന്ന പേര് എങ്ങനെയാ വന്നത്?