tag:blogger.com,1999:blog-185541812024-03-13T21:17:28.355-05:00ചിന്നൂട്ടനും ദേവൂട്ടിയുംUnknownnoreply@blogger.comBlogger97125tag:blogger.com,1999:blog-18554181.post-65869246466841401212023-10-07T18:30:00.003-05:002023-10-07T18:37:08.118-05:00ഒരീച്ചക്കഥ
രണ്ട് മൂന്ന് ദിവസമായി വീട്ടിനകത്ത് ഒരു ഈച്ച കറങ്ങി നടക്കാൻ തുടങ്ങിയിട്ട്. മുരണ്ട് മുരണ്ട് അത് തീൻമേശയിൽ കറങ്ങി നടന്നപ്പോഴേ അവനെ വീട്ടിനകത്തു നിന്ന് ഓടിക്കണം എന്ന് തീരുമാനിച്ചതാണ്. റബ്ബർ ബാൻഡ് കൊണ്ടോരു പ്രയോഗം നടത്താറുണ്ട് ചേട്ടൻ. ഉന്നം വെച്ചുള്ള റബ്ബർ ബാൻഡിന്റെ ഒറ്റ വിടലിൽ ഈച്ച ചത്തു വീഴും. ചേട്ടൻ തിരക്കിലായതു കൊണ്ട് ഈച്ച കൊലപാതകത്തിന് quotation കൊടുക്കാനായില്ല. പിന്നെ എന്തുണ്ട് വഴി എന്നാലോചിച്ചിരിക്കവേ ആണ് അത് ഒരു കുപ്പി ഗ്ളാസ്സിനകത്ത് ധ്യാനിച്ചിരിക്കുന്നത് കണ്ണിൽ പെട്ടത്. മിന്നൽ വേഗത്തിൽ ഗ്ളാസ്സെടുത്ത് കമിഴ്ത്തി വെച്ചു ഞാൻ. എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു. ഈച്ച കപ്പിനുള്ളിൽ പെട്ട് പോയി. അല്ലെങ്കിലും ഈച്ചകൾ കുറച്ച് മന്ദബുദ്ധികളാണ്. അവയെ എളുപ്പത്തിൽ കീഴ്പ്പെടുത്താം.

പെട്ടുപോയി എന്നറിഞ്ഞ് ഈച്ച പരിഭ്രാന്തിയിലായി. ഗ്ളാസ്സിനകത്ത് പഴുതുകൾ തിരഞ്ഞ് അത് പരതി നടന്നു, ദയനീയമായ മുരൾച്ചയോടെ. അത് കണ്ടുനിൽക്കാൻ തോന്നാഞ്ഞത് കൊണ്ട് ഞാൻ ഒരു ഉരുളിയെടുത്ത് ഗ്ലാസിന് മുകളിൽ കമിഴ്ത്തി. ഇരുട്ടും കൂടി ആയപ്പോൾ ഈച്ചയുടെ പ്രതീക്ഷയെല്ലാം നശിച്ചിരുന്നിരിക്കണം. ഒന്ന് രണ്ട് ദിവസത്തിൽ ശ്വാസം കിട്ടാതെ അത് ചാകുമെന്നും അപ്പോൾ എടുത്ത് പുറത്ത് കളയാമെന്നുമാണ് ഞാൻ കരുതിയത്. ഭർത്താവിനോടും മകളോടും പറഞ്ഞു, ഉരുളിയും ഗ്ളാസ്സും തുറന്ന് നോക്കരുത് , അതൊരു ഈച്ചക്കെണിയാണ്.

പിറ്റേന്ന് ഞാനുരുളി തുറന്ന്, ഈച്ച ചത്ത് പോയോ എന്ന് നോക്കി. അത് ചത്ത പോലെ കിടക്കുകയായിരുന്നെങ്കിലും വെളിച്ചം കണ്ടപ്പോൾ വീണ്ടും പറന്നു പോകാൻ ഒരു ശ്രമം നടത്തി. ഞാൻ ഉരുളി വേഗം കമിഴ്ത്തി. എന്തോ തെറ്റു ചെയ്യുകയാണോ എന്നൊരു വല്ലായ്മ തോന്നായ്കയില്ല. പക്ഷേ ഈച്ചയെ വീട്ടിന് പുറത്തേയ്ക്ക് വിടാൻ വഴിയൊന്നും അപ്പോൾ തോന്നിയില്ല. അതവിടെ കിടന്ന് ചാവട്ടെ എന്ന് തന്നെ കരുതി ഞാൻ.

ഇന്ന് രാവിലെ മോളാണ് ഈച്ചയെ വീണ്ടുമോർത്തത്. അതിപ്പോഴും ഗ്ളാസ്സിനകത്ത് കൂറ്റാക്കൂരിരുട്ടിൽ കിടക്കുകയാണെന്നറിഞ്ഞ് മോളുടെ ഉള്ളിലെ മൃഗസ്നേഹി ഉണർന്നു. ഉരുളി തുറന്നു നോക്കി ഞങ്ങൾ. ഈച്ച ഇനിയും ചത്തിട്ടില്ല! വെളിച്ചം വീണപ്പോൾ പകച്ച് അത് ക്ഷീണത്തോടെ പിന്നെയും രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങിയ മട്ടാണ്. "അമ്മാ, ഇത് animal cruelty ആണ്. നമുക്കതിനെ വീടിന് പുറത്തേക്ക് കൊണ്ട് കളയാം" "എങ്ങനെ അത് പറന്നു പോകാതെ പുറത്തു വിടുമെന്നായി ഞാൻ.

മകൾ ideas -ന്റെ ഉസ്താദ് ആണ്. ഈച്ച ഗ്ലാസ്സിനകത്ത് തന്നെയെന്ന് ഉറപ്പു വരുത്തി, അവൾ ഒരു കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റ് ഗ്ലാസ്സിനടിയിലൂടെ പതുക്കെ നിരത്തി നീക്കി. എന്നിട്ട് ഒരു tape വെച്ച് ഗ്ളാസ്സും പ്ലാസ്റ്റിക് ഷീറ്റും ഒട്ടിച്ചു വെച്ചു. പിന്നെ ഗ്ലാസ്സെടുത്ത് അവൾ പുറത്തേക്ക് പോയി. വീടിന് പുറത്തെത്തിയപ്പോൾ അവൾ tape മാറ്റി ഈച്ചയെ സ്വാതന്ത്രയാക്കി. ഈച്ചയ്ക്ക് പക്ഷേ പറന്നു പോകാനുള്ള ആവതുണ്ടായിരുന്നില്ല. അത് കണ്ട് അവളുടെ ഉള്ളുരുകി. ചെറിയ ഇലകൾ മുറിച്ചിട്ട് അവളതിനെ ഊട്ടി. ഈച്ച എന്നിട്ടും അനങ്ങിയില്ല. "അമ്മാ, അത് ചത്തുപോകും എന്ന് തോന്നുന്നു" അതിന് കുറച്ച് വെള്ളമോ ജ്യൂസോ കൊടുക്കാം എന്നായി ഞാൻ. രണ്ട് മൂന്നു ദിവസമായി ഒന്നും കഴിക്കാഞ്ഞതല്ലേ? മകൾ കുറച്ച് ആപ്പിൾ ജ്യൂസുമായി പുറത്തേക്ക് പോയി. അതിനു ചുറ്റും കുറച്ച് ആപ്പിൾ ജ്യൂസ് തൂകി അവൾ. ഈച്ച കുടിക്കാൻ പോലുമാകാതെ മലർന്ന് കിടന്നു. മകൾ ഈച്ചക്ക് കാവലായി കൂട്ടിരുന്നു.

കൈയിലെ ചോക്ക് കൊണ്ട് അവൾ കോൺക്രീറ്റിൽ ഈച്ചയെ വരച്ചു. സോറി, ഫ്ലൈ :( പതിയെ പതിയെ ഈച്ചയ്ക്ക് അനക്കം വെച്ചു. അത് ചെറിയ ചുവട് വെച്ച് നടക്കാൻ തുടങ്ങി. അവൾ കുറച്ച് കൂടെ ആപ്പിൾ ജ്യൂസ് ഒഴിച്ചു കൊടുത്തു. അത് പതിയെ ജ്യൂസ് കുടിക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞു കാണണം, നിറഞ്ഞ ചിരിയുമായി മകൾ അകത്തു വന്നു. "ഈച്ച പറന്നു പോയി, അമ്മാ" അവൾക്ക് സന്തോഷമായി, എനിക്കും. വലിയ ഒരു അപരാധത്തിൽ നിന്നും മകളെന്നെ രക്ഷിച്ച പോലെ.

ഓപ്പറേഷൻ ഈച്ച കഴിഞ്ഞ് നേരം കുറച്ചായി. മകളിപ്പൊഴും സോഫയിൽ ഫോൺ നോക്കിയിരിപ്പാണ്. "കുഞ്ഞേ, നിനക്ക് ഹോംവർക് ഒന്നുമില്ലേ ?" "അമ്മേ, I am an American hero! Still tired after a major rescue operation"

Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-19330840805198788932012-11-09T06:38:00.003-06:002012-11-09T06:38:51.222-06:00The Orangutan family

ചിന്നു: "Devu, we are two little orangutans!"

ദേവു:"yes, we are.. yes, we are.. two little orangutans! And amma is the big orangutan!"

ചിന്നു:"No, she is human! We are THE orangutans"

ദേവു:"No, she is not! Look at her.. She is just like us! She's an Orangutan!"

Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-26580934725977522202012-11-09T06:29:00.000-06:002012-11-09T06:29:52.835-06:00McDonalds

"amma... I have a song for you!"

"ഉവ്വോ? :) പാടൂ, അമ്മ കേള്‍ക്കട്ടെ"

"If you drive straight to McDonalds, I 'll sing. Then only I will sing!"

"ആഹാ! ഭീഷണിയാണല്ലേ? എന്നാലെന്റെ മോളിപ്പോള്‍ പാടണ്ട!"

Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-50946132925372647042012-10-11T06:56:00.000-05:002012-10-11T06:56:00.660-05:00മുത്തച്ഛന്റെ കുട്ടി

മുത്തച്ഛനും അമ്മൂമ്മയും വന്നിട്ട് കുറച്ചു നാളുകളായി. ദേവു രണ്ടു പേരുമായും നല്ല കൂട്ടുമാണ്. മുത്തച്ഛന്റെ പുറത്തെ ചാക്കോ കഴുത്തില്‍ തൂങ്ങുന്ന ഭാണ്ഠമോ ആണ് ദേവു അധിക സമയവും.

എന്നാലും ഇടയ്ക്ക് ദേവു മുത്തച്ഛനുമായി പിണങ്ങും. അപ്പോള്‍ ഒരൊറ്റ കരച്ചിലാണ്.
" I want my amma...എനിക്കെന്റെ അമ്മയെ വേണം!"
മുത്തച്ഛനെന്താ humor sense എന്നോ?:) മുത്തച്ഛനും കരയും. "എനിക്കെന്റെ കുട്ടിയെ വേണം. I want my daughter!!"
കരഞ്ഞു കൊണ്ടിരുന്ന ദേവു അതു കേള്‍ക്കേണ്ട താമസം പൊട്ടിച്ചിരിക്കും. മുത്തച്ഛനും കൊച്ചുമോളും പിന്നെയും കൂട്ടാവും.

office-ല്‍ നിന്നും ഞാന്‍ വന്നു കേറിയതേയുള്ളൂ. ദേവു വിളിച്ചു പറയുന്നു.
"മുത്തച്ഛാ, നിന്റെ കുട്ടി വന്നു!"

"നിന്റെയോ? മുത്തച്ഛനോടങ്ങനെയാ പറയുക??" ദേഷ്യത്തോടെയുള്ള എന്റെ ചോദ്യം ആരു കേള്‍ക്കാന്‍? മുത്തച്ഛനും മോളും കൂടെ അവിടെ ചിരിയോ ചിരി! :)

Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-67967920173920417462012-10-09T08:19:00.002-05:002012-10-09T08:22:33.926-05:00Knock knock!

ദേവു: "knock..knock"

അമ്മ: "Who's there?"

ദേവു: "chinnu and devu"

അമ്മ: "chinnu devu who??"

ദേവു (അമ്മയുടെ വയറില്‍ തട്ടിയിട്ട്):"hello?? chinnu devu.. from your tummy.. don't you remember?? How can you forget???!!"

അമ്മയ്ക്ക് ചിരി പൊട്ടിപ്പോയി! :)

Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-76990672924524363402012-10-08T21:22:00.000-05:002012-10-08T21:22:28.438-05:00100 years from now...

ചിന്നൂന്റെ പഴയ school work തരം തിരിച്ചു വെയ്ക്കവേ ആണ് കഴിഞ്ഞ കൊല്ലം അവന് എഴുതിയ ഈ journal entry വീണ്ടും എന്റെ കണ്ണില്പെട്ടത്.

100 years from now...

It will be 2111. I will turn 108. I will be the wisest man in Olathe, KS. I might still look like I am 52. I might be able to run 11 mph. My hair will be black and gray when I am 108 years old. I would be at my best whenever I play with my grand children.

Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-90421650719990136872012-10-08T06:46:00.000-05:002012-10-08T21:37:46.047-05:00ഉയരം

ചിന്നു: "അമ്മാ, why are men taller than women? "

അമ്മ: "അതങ്ങനെയാണ്, ചിന്നു..Men are supposed to be taller than women."

ചിന്നു:"This is like when I ask what is 2+2, you are answering 2+2 is supposed be 2+2!"

ദേവു: "ഞാന്‍ പറയാം why men are taller than women എന്ന്. Boys are coming out of amma's tummy first. Girls come out only when boys wish for them. So they are not getting enough years to grow as tall as men. That's why!"

ദേവു നോക്കിയപ്പോള്‍, ചിന്നു ദേവൂനേലും മൂത്തതാ. അച്ഛന് അമ്മയേക്കാള്‍ മൂത്തതാ, പിന്നെ മുത്തച്ഛന് അമ്മൂമ്മയേക്കാളും. :)

Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-33391436127957955772012-07-08T11:32:00.001-05:002012-07-09T06:44:38.387-05:00സങ്കടം

"Sometimes I like Dora hair... Sometimes I like long hair!

Sometimes I want new home... Sometimes I like OUR home!

I don't know what I want, amma!"

നാലര വയസ്സിലെ ഓരോ സങ്കടങ്ങളേ!
Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-10523585097384108182012-06-30T10:43:00.002-05:002012-06-30T10:43:45.157-05:00ദു:സ്വപ്നങ്ങള്‍ പിന്നേയും

ഒരു ചെറിയ തേങ്ങലോടെയാണ് ദേവു കണ്ണു തുറന്നത്.

"എന്താ മോളേ, വേണ്ടാത്ത സ്വപ്നം വല്ലതും കണ്ടോ നീയ്?"
"ഉം... scary ആയിരുന്നു :("
"ഉണ്ണിക്കണ്ണനെ വിളിച്ചിട്ടല്ലല്ലേ ഇന്നലെ കിടന്നത്?"
"ഞാന്‍ വിളിച്ചതാ...But he was busy with India people."

Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-27277766610962576222012-04-29T13:29:00.002-05:002012-04-29T13:29:57.060-05:00Drink Recipe

ദേവു ഒരു drink ഉണ്ടാക്കുന്ന തിരക്കിലാണ്. സോഡായൊക്കെ തന്നെത്താന്‍ കപ്പിലേയ്ക്ക് ഒഴിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞ് ഗ്ലാസ്സിലെ ഡ്രിങ്കുമായി അവള് അടുത്തെത്തി.

"അമ്മ ഇതു കുടിച്ച് നോക്ക്"
നിറയെ ഐസ് ഇട്ടിട്ടുണ്ട്. ഞാന്‍ കുറച്ച് വായിലേയ്ക്ക് ഒഴിച്ചു.

"കൊള്ളാം, ദേവൂ!"അവളുടെ മുഖത്ത് ഒരു ചിരി.

"അമ്മയ്ക്ക് റെസിപി വേണോ?"

"വേണം, ദേവൂ"

"കൊറച്ച് Sprite ഒഴിക്ക്യാ..പിന്നെ നെറച്ച് ഐസ് ഇടാ..പിന്നെ കൊറച്ച് വെള്ളം, കൊറച്ച് കോക്.. അത്രേള്ളൂ"

റെസിപി എഴുതി വെയ്ക്കണോ ആവോ? :)
Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-51662007479502347942012-04-06T10:38:00.001-05:002012-04-06T15:04:30.646-05:00അച്ഛനൊരു കത്ത്

ചിന്നൂന്റെ ക്ലാസ്സ് ടീച്ചര്‍ മിസ്സിസ്സ് മോക്കലിന്റെ ഇ-മെയില്‍.

"കുട്ടികളോട് വീട്ടിലെ ആര്‍ക്കെങ്കിലും ഒരു കത്തെഴുതാന്‍ പറഞ്ഞു ഞാന്‍. സ്വന്തം വീടിന്റെ അഡ്രസ്സ് അറിയുമോ എന്നു മാത്രം നോക്കാനായിരുന്നു, അത്. പക്ഷേ, കിട്ടിയത് അതിനുമെത്രയോ കൂടുതല്‍! അവരെഴുതിയ കത്തുകള്‍ ഇന്നു വീട്ടിലേക്ക് വരുന്നു. അവരുടെ കൊച്ചു മനസ്സുകളില്‍ നിന്നും എഴുതിയ വരികള്‍ ആണവ. വായിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞാല്‍ ഒപ്പാന്‍ ടിഷ്യൂസ് റെഡി ആക്കി വെച്ചോളൂ :)"

ഒരു പാട് പ്രതീക്ഷകളോടെയാണ് ഞാന്‍ ചിന്നൂന്റെ ബാഗ് തുറന്ന് കത്ത് തപ്പിയെടുത്തത്.

കത്തിതാ...

Dear Dad,

Thank you for helping me with Chess and math.

Is gas the only form that can change into plasma,liquid and solid in 1 step? Did you know Venus is hotter than Mercury and Neptune is colder than pluto? Will Earth be a planet 5 billion years from now? Is pi infinite?

Love,

Chinmay

ഞാന്‍ കരയണോ ചിരിക്കണോ?
Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-4183331951128783382012-03-27T08:03:00.001-05:002012-04-06T10:47:53.816-05:00ബാര്‍ബി അമ്മൂമ്മ

"അമ്മൂമ്മേ, അമ്മൂമ്മേടെ അമ്മേടെ പേരെന്താ?"

"ലക്ഷ്മിക്കുട്ടി"

"അമ്മൂമ്മേടെ അമ്മൂമ്മയുടെ പേരോ?"

"കുഞ്ഞിക്കാളി"

"ആ അമ്മൂമ്മെടെ അമ്മയോ?"

"ഊലി അമ്മൂമ്മ"

"അയ്യേ, അതെന്തൊരു പേരാ??"

"ആ.. അത് പണ്ടുള്ളൊരു പേരാ മോളെ... എനിക്കും ആ പേര് ഇടാനിരുന്നതാ. പക്ഷേ ഊലിയമ്മൂമ്മ പറഞ്ഞു. 'എന്റെ പേരൊന്നും ഇടണ്ട. അതിലും എത്രയോ നല്ല പേരുകളുണ്ട്. ദേവകി എന്നായിക്കോട്ടെ' എന്ന്"

"അത് ഭാഗ്യായി. എനിക്ക് ഊലി എന്ന പേര് ഒട്ടും ഇഷ്ടായില്ല!"

അമ്മൂമ്മ പതിയെ ചിരിച്ചു.

"ഊലിയമ്മൂമ്മയുടെ അമ്മയുടെ പേരറിയോ, അമ്മൂമ്മയ്ക്ക്?"

"അതെനിക്കോര്‍മയില്ല, മോളേ"

ഇത് ഞാനും എന്റെ അമ്മൂമ്മയും തമ്മില്‍ വര്‍ഷങ്ങള്‍ ഒരുപാട് മുന്‍പ് നടന്ന സംഭാഷണമാണ്. ദേവൂനോട് ഇതിനെപ്പറ്റി പറയണം എന്ന് കുറച്ച് ദിവസങ്ങളായി വിചാരിക്കുന്നു. അവളുടെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ പേര് വരെ എനിക്കറിയാമെന്നതും, ഏഴ് തലമുറ വരെ മേലോട്ട് കുടുംബചരിത്രം അറിയാമെന്നതും നിസ്സാര കാര്യമല്ലല്ലോ.

"ദേവൂ, ദേവൂന്റെ അമ്മയുടെ പേരെന്താ?"

ഇതെന്തൊരു ചോദ്യം എന്ന മട്ടില്‍ അവളെന്നെ നോക്കി. "പ്രീതി"

"ദേവൂന്റെ അമ്മൂമ്മയുടെയോ?"

"ബാര്‍ബി"

"ഏഹ്.. എന്താന്ന്?"

"ബാര്‍ബി അമ്മൂമ്മ... എനിക്കു അങ്ങനെയേ പറയാന്‍ അറിയൂ". ദേവു കൈ മലര്‍ത്തി.

ഭാര്ഗ്ഗവിയെ ആണ് അവള് ബാര്‍ബി ആക്കിയത് :) അതോടെ ഏഴു തലമുറയുടെ കഥ അവിടെ നില്ക്കട്ടെ എന്നായി ഞാന്‍. ആദ്യം അവള് സ്വന്തം അമ്മൂമ്മയുടെ പേര് പഠിക്കട്ടെ! അമ്മയോട് ഇതു പറഞ്ഞ് ചിരിച്ചപ്പോള്‍, "അവളെ പറഞ്ഞിട്ടെന്തു കാര്യം? കടിച്ചാല്‍ പൊട്ടാത്ത പേരായാല്‍ എന്തു ചെയ്യും അവള്" എന്നു അമ്മയും. :)
Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-86302730358697455172012-03-15T16:32:00.001-05:002012-03-15T16:33:36.722-05:00കല - നാലിലും എട്ടിലും

ദേവൂന്റെ വര - ചിന്നൂം ഞാനും

ചിന്നൂന്റെ വര - Alien's Finger Puppet!

Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-31690071208621907452012-03-14T07:15:00.000-05:002012-03-14T07:15:44.434-05:00A boring day!
ഞായറാഴ്ച വൈകീട്ട് സോഫായിലിരുന്ന് അലസമായി ടിവി കാണുന്നതിനിടയില്‍ ചിന്നൂന്റെ കമന്റ്:

"ഇന്ന് ഒരു boring day ആയിരുന്നു. There was no fun!"

"അതു ശരി. എന്താണ് നിനക്കു fun? അതു പറ"

"എനിക്കോ? There are only 3 things that are fun. 1) Playing cricket with achhan in the driveway 2) Playing a chess tournament 3) Eating cookies you make. ഇന്ന് കളിക്കാന്‍ വിളിച്ചപ്പോള്‍ അച്ഛന് വന്നില്ല. There was no chess tournament today. And you didn't make me any cookies. So a boring day!"

"ഇന്നലെ നീയൊരു ചെസ്സ് ടൂര്‍ണമെന്റിന് പോയതല്ലേയുള്ളൂ??"

"അത് ഇന്നലെയല്ലേ?"

"രണ്ടു ദിവസം മുമ്പല്ലേ ഞാന്‍ cookies ഉണ്ടാക്കിയത്??"

"അത് രണ്ട് ദിവസം മുന്നല്ലേ?"

ഞാന്‍ തോറ്റു! കുട്ടികള്‍ക്ക് ഇങ്ങനെ ബോറടിച്ചാല്‍ എന്ത് ചെയ്യാന്‍ പറ്റും??
Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-36414072171229710022012-03-05T20:45:00.000-06:002012-03-05T20:45:55.248-06:00Dr. Suess ഉം Miss Timberly യും Timeout ഉം
Dr. Suess ന്റെ പിറന്നാള്‍ പ്രമാണിച്ച് സ്കൂളില്‍ പ്രത്യേകം programs ഉണ്ടായിരുന്നു വെള്ളിയാഴ്ച. Dr.Suess-ന്റെ books ഉള്ളവര്‍ അതു സ്കൂളിലേയ്ക്ക് കൊണ്ടു വരണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു, മിസ്സ് ടിംബര്‍ലി. കുട്ടികള്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ മിസ്സ് എല്ലാവര്ക്കും വായിച്ചു കൊടുക്കും. ദേവു തലേന്നു തന്നെ ഓര്‍ത്ത് "Cat in the hat" അവളുടെ ബാഗിലെടുത്തു വെച്ചു.

വൈകീട്ട് അച്ഛനും മോളും വന്നു കയറിയപ്പോളേക്കും ഞാന്‍ അതാണോര്‍ത്തത്.

"ദേവൂന്റെ book വായിച്ചോ മിസ്സ് ഇന്ന്?"

"ഇല്ല...എന്റെ book മാത്രം വായിച്ചില്ല മിസ്സ് ടിംബര്‍ലി" ചിരിച്ചു കയറി വന്ന ദേവൂന്റെ മുഖം വാടി.

"മിസ്സിന് ഒരു timeout കൊടുക്കാന്‍ തോന്നി എനിക്ക്".

Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-30641242176127609302012-02-26T17:47:00.001-06:002012-02-26T17:49:54.857-06:00മധുരം മധുരം!
ചിന്നൂന്റെ ബെസ്റ്റ് ഫ്രെണ്ട് സിദ്ദു പുതിയ വീട്ടിലേക്ക് മാറുകയാണ്. അയല്പക്കത്തുള്ള ഞങ്ങള്‍ കുറച്ചു വീട്ടുകാര്‍ ചേര്‍ന്ന് ഇന്നലെ അവര്‍ക്ക് ഒരു farewell പാര്‍ട്ടി കൊടുത്തിരുന്നു. അതിനു വേണ്ടി ഉണ്ടാക്കിയ കുല്‍ഫി ബാക്കി ഇരിപ്പുണ്ട് ഫ്രീസറില്‍. അതുണ്ടാക്കി വെച്ചതില്‍ പിന്നെ ദേവൂ രാവിലെയും ഉച്ചയ്ക്കും വൈകീട്ടും മൂന്നു നേരം കുല്‍ഫി കഴിക്കുന്നുണ്ട്.

ചിന്നുവും അച്ഛനും ചെസ്സ് ക്ലാസ്സു കഴിഞ്ഞ് വന്നപ്പോള്‍ ദേവു തന്നത്താന്‍ ഫ്റീസര്‍ തുറന്നു രണ്ട് കുല്‍ഫി എടുത്ത് അവര്‍ക്ക് കൊടുത്തു.

"ഇതു കണ്ട് പഠിക്ക്, ചിന്നൂ.. ദേവു സ്നേഹമുള്ള പെണ്കുട്ടിയാ കണ്ടോ?"

പറഞ്ഞ് നാവെടുത്തില്ല, കൈയില്‍ പിന്നേയുമൊരു കുല്ഫിയുമായി ദേവു മുന്നില്‍. അത് അവള്‍ക്കാണത്രെ! ഉച്ചയ്ക്കൊന്ന് കഴിച്ചയാള്‍ നാലു മണിയാകുമ്പോള്‍ പിന്നേയും മധുരം കഴിയ്ക്കയോ?! അപ്പോള്‍ ഇതു സ്നേഹമോ അതോ പിന്നേയും മധുരം തിന്നാനുള്ള വിദ്യയോ? ദേവൂനെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ എനിക്ക് തിരിച്ചെടുക്കേണ്ടി വന്നു. :(
Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-41789897391593587012012-02-22T21:17:00.000-06:002012-02-22T21:17:15.139-06:00Do you want the good news or bad news first?"
Chili's ല്‍ നിന്നും അത്താഴം കഴിച്ചിറങ്ങവേ, ദേവൂന്റെ ചോദ്യം. "അമ്മാ, Do you want the good news or bad news first?"

"good news ആയിക്കോട്ടെ ആദ്യം."

"The good news is that I got something I loved today!". മധുരപ്രിയയായ ദേവു പറയുന്നത്, അവസാനം കഴിച്ച കേക്കിനെപ്പറ്റിയാണെന്നത് സ്പഷ്ടം. :)

ഇനി bad news എന്താണെന്നു കേള്‍ക്കട്ടെ.

"I didn't like what you ordered for me today! :( "

അതല്ലെങ്കിലും മധുരം കണ്ടുകഴിഞ്ഞാല്‍ മറ്റെല്ലാം ദേവുവിന് അപ്രിയമാണ്. രണ്ടിലും ഒട്ടും പുതുമ ഇല്ല തന്നെ :).
Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-78360374209217792642012-02-04T21:33:00.000-06:002012-02-04T21:33:33.254-06:00Catch me if you can...
"ദേവൂ, catch me!" എന്നും പറഞ്ഞ് സ്വീകരണ മുറിയില്‍ നിന്ന് അടുക്കള വഴി മുന്നിലോട്ടും തിരിച്ചുമായി വട്ടത്തില്‍ ഓടുകയാണ് ചിന്നു. ചേട്ടന്റെ വിളി കേള്‍ക്കേണ്ട താമസം ചേട്ടനെ പിടിക്കാനായി പുറകെ ഓടിത്തുടങ്ങി നാലു വയസ്സുകാരി. ഒരു വട്ടം തികയും മുമ്പേ ചേട്ടനെ പിടിക്കാനായി ഓടുന്ന ദേവൂന്റെ തൊട്ടു പിറകിലായി ചിന്നൂന്റെ ഓട്ടം. ഒന്നു നിന്നു തിരിഞ്ഞാല്‍ ഏട്ടനെ പിടിക്കാം. പക്ഷേ അറിഞ്ഞിട്ടാണോ, അറിയാതെയാണോ ദേവു ഒരേ ഓട്ടം തന്നെ. ഇതു കണ്ട് ചിന്നു കുടു കുടാ ചിരി തുടങ്ങി. കൂടെ ദേവുവും. കിതച്ചും ചിരിച്ചും വയ്യാതാവും വരെ ചേട്ടനും അനിയത്തിയും ഈ കളി തുടര്‍ന്നു. :)
Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-62365514125916099332012-01-19T06:33:00.002-06:002012-02-04T21:34:49.636-06:00Bye Bye ghosties!
അച്ഛനോ അമ്മയോ ദേവൂനെ pick ചെയ്യാന്‍ വരുമ്പോഴേക്കും മിസ്സ് ടിമ്പര്‍ലി പോയിക്കഴിഞ്ഞിരിക്കും. ദേവൂന്റെ 'Jungle ' ക്ലാസ്സ് റൂം ലൈറ്റ് അണഞ്ഞ് അടച്ചിരിക്കും. ദേവു വേറെ ഏതെങ്കിലും ക്ലാസ്സിലുമായിരിക്കും. എന്നാലും, അമ്മയുടെ കൈയും പിടിച്ച് വലിച്ച് ദേവു Jungle റൂമിലേക്ക് കൊണ്ടുപോകും. വാതില്‍ തുറന്ന് ലൈറ്റ് ഓണാക്കി, അന്ന് ചെയ്തതൊക്കെ വിസ്തരിക്കാന്‍ തുടങ്ങും. പാതിയായിരിക്കുന്ന artwork കാണിച്ചു തരും. ടീച്ചര്‍ വാങ്ങിയ പുതിയ പുസ്തകം തുറന്നു കാട്ടും. ശ്റീഹായുടെ പുതിയ പുതപ്പ് കാട്ടിത്തരും. 'നേരം കുറേയായി മോളേ' എന്ന എന്റെ ഓര്മപ്പെടുത്തലുകള്ക്കൊടുവില്, ഇറങ്ങാം എന്നവള്‍ സമ്മതിക്കും. ഇതെല്ലാം എന്നും പതിവാണ്. ഇന്നലെ ഞങ്ങള്‍ ലൈറ്റ് അണച്ച് വാതിലടച്ച് ഇറങ്ങവേ, പതിവില്ലാതെ ദേവുവിന്റെ വക ഒരു വിട പറച്ചില്. "Bye Bye ghosties".

"ഏഹ്! ഗോസ്റ്റീസോ?"

"ആ... ലൈറ്റ് ഓഫ് ചെയ്യുമ്പോള്‍ രാത്രി മുഴുവന്‍ ഇവിടെ കളിക്കുന്ന ghost-കള്‍ക്കൊക്കെ ഒന്നു ബൈ ബൈ പറഞ്ഞതാ... ഞാന്‍"

ഓഹോ! :)
Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-37706401426578519102011-11-20T10:07:00.000-06:002011-11-20T10:07:33.933-06:00പാവം എന്റെ ദേവു!
"Amma, today at school, Logan pushed me out of the play house. :( I felt very sad and there was no one there to make me happy. So I made myself happy again. :)"

പാവം എന്റെ ദേവു!

Unknownnoreply@blogger.com0tag:blogger.com,1999:blog-18554181.post-84473117854685298452011-11-10T06:21:00.001-06:002011-11-20T10:08:44.763-06:00നാലുമണി പലഹാരം
പൊരിയില്‍ നാളികേരം ചിരകിയതും പഞ്ചസാരയും അല്പം എണ്ണയും തൂവി അമ്മ ഉണ്ടാക്കാറുള്ള ഒരു നാലുമണി പലഹാരമുണ്ട്. അതോര്‍ത്ത് ഇവിടെ കിട്ടുന്ന സീറിയല്‍ വെച്ച് അങ്ങനൊരു സ്നാക്ക് ഉണ്ടാക്കിയതാണ് ഞാന്‍.

"ദേവൂ, ഇതൊന്നു കഴിച്ച് നോക്ക്..."

ഒരു സ്പൂണ്‍ കഴിച്ചതേയുള്ളൂ. " I don't like this!" തീരുമാനിച്ചു കഴിഞ്ഞു.

"അത് സീറിയലും ഷുഗറും കോകനട്ടും ആണ്. എല്ലാം ദേവൂന് ഇഷ്ടമുള്ളത്. കുറച്ചു കൂടെ കഴിച്ച് നോക്ക്"

"I don't like coconut!"

"കേരളത്തീന്നുള്ള എല്ലാര്ക്കും coconut ഇഷ്ടാണല്ലൊ"

"I am not from Kerala. I don't think so!"

"Then where are you from ??"

"I don't know. But I don't like coconut!!".

അപ്പോഴേക്കും ദേവു ഓടിപ്പോയ്ക്കഴിഞ്ഞു. ഇനി ദേവൂനെന്താ കഴിക്കാന്‍ കൊടുക്കേണ്ടതെന്നു അമ്മ ആലോചിച്ചു കണ്ടെത്തട്ടെ.

Unknownnoreply@blogger.com1tag:blogger.com,1999:blog-18554181.post-8424639845213016042011-10-30T07:39:00.002-05:002011-10-30T07:39:54.442-05:00A million years ago
മൂന്നര വയസ്സുള്ള ദേവൂട്ടി പറയുന്നതു കേള്‍ക്കൂ.

"A million years ago, when I was a baby,.... " !!!! :)
Unknownnoreply@blogger.com1tag:blogger.com,1999:blog-18554181.post-92219137863299198102011-10-21T21:35:00.002-05:002011-10-28T05:39:35.684-05:00ഇനിയെന്തു ചെയ്യും??
ദേവൂനെ സ്കൂളില്‍ നിന്ന് കൊണ്ടുവരാന്‍ ചെന്നതാണ് അച്ഛന്.

"അച്ഛാ, അതാണ് ഷെറീന്"...

"ആ...ദേവൂന്റെ ബെസ്റ്റ് ഫ്രെണ്ടാണല്ലേ?"

"Not any more!"

"അതെന്തു പറ്റി??"

"She yelled at me today!"

"ആഹാ..അപ്പോ പിന്നേയും വഴക്കിട്ടല്ലേ?"

"She didn't tear her paper properly. I told her that. Then she yelled at me saying 'I will tear your house!'. She is not my friend any more!!". അപ്പോഴേക്കും മുഖത്താകെ സങ്കടമായി. "I don't have any friends at school now :("

അപ്പോ ജിയയോ?

"Jiya was rude with Kendall and Amy the other day. I don't want to be her friend'.

"Kendall?"

"She is friends with Shereen. So I don't want to make her my best friend".

"അപ്പോ ലോഗനായാലോ?"

"Logan is a boy. I don't want to be friends with boys".

"ഇനി ബാക്കി ആരുണ്ട്? ഗ്രേസോ?"

"Grace is a new girl. Not my friend!"

"ഇനിയും ആശ്റിതയുണ്ടല്ലോ?"

"Aashrita is not my height. Friends should be same height". !!

ഇനിയെന്തു ചെയ്യും?? :)

Unknownnoreply@blogger.com1tag:blogger.com,1999:blog-18554181.post-39423459845096869082011-10-20T05:32:00.000-05:002011-10-20T05:32:47.249-05:00ഉറക്കം വരാഞ്ഞാല്‍...
ഉറക്കം വരാത്ത കുട്ടിയെ കിടത്തി ഉറക്കാന്‍ നോക്കും അച്ഛനും അമ്മയും. സ്കൂളില്‍ ഉച്ചയുറക്കവും കഴിഞ്ഞെത്തുന്ന ദേവൂന് 10 മണിയായാലും ഉറക്കം വന്നില്ലെങ്കില്‍ പിന്നെന്തു ചെയ്യും? അങ്ങനെ ഉറക്കം വരാതെ കിടക്കുന്നതിനിടയില്‍, ദേവൂന്റെ പരാതി, "I don't like this night coming every night!" :)
Unknownnoreply@blogger.com1tag:blogger.com,1999:blog-18554181.post-64630467747038196702011-10-15T07:57:00.002-05:002011-10-15T07:59:34.319-05:00ലോലിപോപ്സ്
ദേവൂന്റെ ഭാഷയില്‍...

ഇത് ലോലിപോപ്സ്

ഇത് ലോലി-ലോലി-ലോലി-ലോലിപോപ്!

ഓരോ വട്ടത്തിനും ഓരോ ലോലി :)

Unknownnoreply@blogger.com0