ചിന്നൂന്റെ ബെസ്റ്റ് ഫ്രെണ്ട് സിദ്ദു പുതിയ വീട്ടിലേക്ക് മാറുകയാണ്. അയല്പക്കത്തുള്ള ഞങ്ങള്‍ കുറച്ചു വീട്ടുകാര്‍ ചേര്‍ന്ന് ഇന്നലെ അവര്‍ക്ക് ഒരു farewell പാര്‍ട്ടി കൊടുത്തിരുന്നു. അതിനു വേണ്ടി ഉണ്ടാക്കിയ കുല്‍ഫി ബാക്കി ഇരിപ്പുണ്ട് ഫ്രീസറില്‍. അതുണ്ടാക്കി വെച്ചതില്‍ പിന്നെ ദേവൂ രാവിലെയും ഉച്ചയ്ക്കും വൈകീട്ടും മൂന്നു നേരം കുല്‍ഫി കഴിക്കുന്നുണ്ട്.
ചിന്നുവും അച്ഛനും ചെസ്സ് ക്ലാസ്സു കഴിഞ്ഞ് വന്നപ്പോള്‍ ദേവു തന്നത്താന്‍ ഫ്റീസര്‍ തുറന്നു രണ്ട് കുല്‍ഫി എടുത്ത് അവര്‍ക്ക് കൊടുത്തു.
"ഇതു കണ്ട് പഠിക്ക്, ചിന്നൂ.. ദേവു സ്നേഹമുള്ള പെണ്കുട്ടിയാ കണ്ടോ?"
പറഞ്ഞ് നാവെടുത്തില്ല, കൈയില്‍ പിന്നേയുമൊരു കുല്ഫിയുമായി ദേവു മുന്നില്‍. അത് അവള്‍ക്കാണത്രെ! ഉച്ചയ്ക്കൊന്ന് കഴിച്ചയാള്‍ നാലു മണിയാകുമ്പോള്‍ പിന്നേയും മധുരം കഴിയ്ക്കയോ?! അപ്പോള്‍ ഇതു സ്നേഹമോ അതോ പിന്നേയും മധുരം തിന്നാനുള്ള വിദ്യയോ? ദേവൂനെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ എനിക്ക് തിരിച്ചെടുക്കേണ്ടി വന്നു. :(