വ്യാഴാഴ്‌ച, ജൂലൈ 27, 2006

ഓടക്കുഴലും ഗിറ്റാറും

"അമ്മേ, ഉണ്ണിക്കണ്ണന്‍ ഓടക്കുഴലല്ലേ വായിക്ക്യാ?"
"അതേലോ"
"അതെന്താ ഉണ്ണിക്കണ്ണന്‍ ഗിറ്റാറ്‌ വായിക്കാത്തെ? ജോണ്‍ ചേട്ടന്‍ വായിക്കണ പോലെ..."
"അന്നൊന്നും ഗിറ്റാറ്‌ ഉണ്ടായിരുന്നില്ല കുട്ടാ..."
"അതല്ല..."
"പിന്നെ?"
"ഉണ്ണിക്കണ്ണന്‍ ചെറുതായോണ്ടാ ഗിറ്റാറ്‌ വായിക്കാത്തെ... വലുതാവുമ്പോ വായിക്കും". !!

4 അഭിപ്രായങ്ങൾ:

രാജ് പറഞ്ഞു...

പ്രീതി ഇപ്പോഴും എഴുതുന്നുണ്ടല്ലേ, ലിങ്ക് നഷ്ടപ്പെട്ടതിനാല്‍ കുറച്ചു കാലത്തേയ്ക്കു വായിക്കുവാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ബിന്ദ്വേടത്തി ഓര്‍മ്മിപ്പിച്ചു.

ബിന്ദു പറഞ്ഞു...

ഈ ചിന്നൂസിനെ കൊണ്ടു തോറ്റുപോവുകയേ ഉള്ളൂ... :)

ഞാനീ നാട്ടുകാരിയല്ല പെരിങ്ങ്സേ.. ;)

അജ്ഞാതന്‍ പറഞ്ഞു...

ഹഹഹ...ചിന്നു കലക്കി.ഈകുട്ട്യോള്‍ടെ ഒരു കാര്യം!ഒരിക്കല്‍ എന്‍റെ അടുത്ത വീട്ടിലെ രണ്ട് വയസ്സുകാരന്‍ കണ്ണന് (അവനെ ഞാന്‍ അപ്പൂന്നാ വിളിക്ക്യാ) രാജകുമാരന്‍റെ കഥ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി ഞാന്‍.കഥയില്‍ എന്‍റെ പ്രിയരാജകുമാരന്‍ കുതിരപ്പുറത്ത് വരണ ഭാഗം ,അത് മനസ്സില്‍ കണ്ട്കൊണ്ട്, പാതിയടഞ്ഞ കണ്ണുകളോടെ, ഞാന്‍ പറയാന്‍ തുടങ്ങ്യേപ്പൊ അപ്പുന്‍റെ കൈ പതുക്കെ എന്നെ കുലുക്കി ഉണര്‍ത്തി:“അതേയ് നമ്മടെ രാജകുമാരനേയ് കുതിര വേണ്ട ,പ്ലന്‍റര്‍ മതി!” തൂവ്വല്‍ വെച്ച കിന്നരിത്തൊപ്പി വെച്ച്,, കാറ്റ് പോലെ പാറിപ്പറന്ന് കുതിരപ്പുറമേറാന്‍ നിന്നിരുന്ന എന്‍റെ രാജകുമാരന്‍ സ്‌പ്ലെന്‍ററിന്‍റെ മുന്‍പില്‍ പകച്ചു നിക്കണതു കണ്ടപ്പോ എന്‍റെ മനസ്സിലെ സ്റ്റോറി റ്റെല്ലര്‍ അകാലചരമമടഞ്ഞു.
ചിന്നൂട്ടനുമ്മ

Preethy പറഞ്ഞു...

എഴുതുന്നു, രാജ് :)

അപ്പോള്‍ ബിന്ദുവാണല്ലേ ഇതിനു പുറകില്‍? ഉം... :)

അചിന്ത്യേടത്തീ, അപ്പൂനെപ്പോലെ ചിന്നുവും എന്റെ കഥകളെ ഞാനറിയാത്ത വഴികളിലൂടെ നടത്താറുണ്ട്.