വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

ദേവൂട്ടിക്കുട്ടി

ദേവൂട്ടിക്ക് വയസ്സ് മൂന്നായി. എന്നാലും ഞാൻ അമ്മേടെ ബേബിയല്ലേ എന്നും പറഞ്ഞ് അവൾ ഇടയ്ക്ക് ഓടി വരും. അപ്പോൾ അമ്മ എടുക്കണം. ഇല്ലെന്നാൽ രണ്ടു കയ്യും കെട്ടി വെച്ച് മുഖവും വീർപ്പിച്ച് താഴോട്ട് നോക്കിയൊരു നില്പാണ്‌. അതിനർത്ഥം അവൾ പിണങ്ങിയെന്നാണ്‌.

അങ്ങനെ അന്നവൾ എന്റെ ഒക്കത്തായിരുന്നു. അപ്പുറത്തു നിന്നും ചിന്നു എന്തോ വിളിച്ചു പറയുന്നു. അവനെന്തോ വേണം. 'ഒക്കത്തു കുട്ടിയാണല്ലോ!'.. ഞാൻ പതുക്കെ ആത്മഗതം ചെയ്തു. ചിന്നു അതു കേട്ടിട്ടുണ്ടാവില്ല. ദേവൂട്ടി അപ്പോൾ ഉറക്കെ വിളിച്ചു പറയുന്നു, "അമ്മയുടെ ഒക്കത്ത് കുട്ടിയുണ്ട് !". അടുത്ത് തന്നെയിരുന്ന അച്ഛൻ ചിരിയോടെ ആണ്‌ ചോദിച്ചത്. "ഏതു കുട്ടി?" മറുപടി അവൾ തന്നെ പറഞ്ഞു. "ദേവൂട്ടിക്കുട്ടി" !! :)

അഭിപ്രായങ്ങളൊന്നുമില്ല: