വ്യാഴാഴ്‌ച, ഓഗസ്റ്റ് 10, 2006

മഴപ്പാടുകള്‍

ഓഫീസ് വിട്ട് ഞാന്‍ എത്തിയപ്പോഴേക്കും കറുത്തിരുണ്ടെത്തിയ മഴ പെയ്തൊഴിഞ്ഞിരുന്നു. മണ്ണിന്റെ നനവ് മാത്രം ബാക്കി. മമ്മയുടെ സിറ്റൌട്ടില്‍ എന്റെ ചെരുപ്പ് വീഴ്ത്തിയ നനവിന്റെ കളങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ല്ല. കോളിങ് ബെല്ല് അടിച്ച് കാത്തു നിന്നു. മമ്മ വാതില്‍ തുറന്നപ്പോഴേക്കും ചിന്നു ഓടിയെത്തി. അവന്റെ കണ്ണുടക്കിയത് സിറ്റൌട്ടിലെ മഴപ്പാടുകളിലാണ്. “അതെന്താ അമ്മാ, ഇവിടെ നെറ്റു പോലെ മഴ പെയ്തത്?”
“അതമ്മയുടെ ചെരുപ്പു വീഴ്ത്തിയ പാടുകളല്ലേ, ചിന്നു?”
“നെറ്റു പോലുണ്ടല്ലോ!”

ചിലന്തി വലയും ടെന്നിസ് കോര്‍ട്ടിലെ നെറ്റും ജനവാതിലിലെ നെറ്റും എല്ലാം ചൂണ്ടിക്കാട്ടി വലകളെപ്പറ്റി ഒരു ക്ലാസ്സ് ഞാന്‍ തലേന്ന് എടുത്തതേയുള്ളൂ :)

2 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

പഠിപ്പിച്ചതു നന്നയി പഠിച്ചു, നല്ല വിദ്യാര്‍ത്ഥി. ഫുള്‍മാര്‍ക്കു കൊടുത്തു. :)

Preethy പറഞ്ഞു...

ശരിയാ... എവിടെ വല പോലെ കണ്ടാലും ഇപ്പോള്‍ അവന്‍ കാണിച്ചു തരും.