“അച്ഛാ, ‘മി. പൊട്ടാറ്റോ ഹെഡി’നെന്താ ബ്ലു ഐസ് ഉള്ളത്?“
“ചിലര്‍ക്കൊക്കെ നീലക്കണ്ണുകളുണ്ടാകും, ചിന്നൂ..”
“മഞ്ഞക്കണ്ണുണ്ടോ?”
“അതുണ്ടാവില്ല”
“ഗ്രീനുണ്ടോ പറയൂ...”
“പച്ചക്കണ്ണുകളും ഉണ്ട്”
ബ്ലു ചിന്നൂന് ഏറ്റവും പ്രിയപ്പെട്ട നിറമാണ്. വലുതാവുമ്പോ ചിന്നു ബ്ലു കാറാണല്ലോ വാങ്ങുക!
“അതെന്താ ബ്ലു ഐസ് ഉണ്ടായത് എന്ന് പറയൂ...”
“അതിവിടെ അമേരിക്കയിലൊക്കെ ചിലര്‍ക്ക് ബ്ലു ഐസുണ്ടാകും, ചിലര്‍ക്ക് ഗ്രീനാവും, ചിലര്‍ക്ക് ബ്രൌണും വേറെ ചിലര്‍ക്ക് ബ്ലാക്കും..”
“ചിന്നു അമേരിക്കയിലല്ലേ? എന്നിട്ടെന്താ ചിന്നൂന് ബ്ലു ഐസ് ഇല്ലാത്തത്??”
“അത് ചിന്നൂന്റെ അച്ഛനും അമ്മയ്ക്കും ബ്ലു ഐസ് ഇല്ലാത്തതു കൊണ്ട്...”
“അതെന്താ ചിന്നൂന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്തത്? ചിന്നൂന് ബ്ലു ഐസ് ആയിരുന്നു ഇഷ്ടം :(“
*********************************************************
വമ്പിച്ച ക്ലോസ്‌ഔട്ട് സെയിലുണ്ടായിരുന്ന ആ പുസ്തകക്കടയില്‍, വാങ്ങാന്‍ പറ്റിയ പുസ്തകങ്ങള്‍ നോക്കി നടക്കുകയായിരുന്നു ഞങ്ങള്‍. പറ്റിയതൊന്നും കാണാതെ അടുത്ത സെക്‍ഷനിലേക്ക് കടക്കാന്‍ തുടങ്ങിയ ഞങ്ങള്‍ക്ക് നേരെ ചിന്നു ഒരു പുസ്തകം എടുത്തു നീട്ടി.
“ഇതായാലോ?”
മിലന്‍ കുന്ദേരയുടെ ഒരു നോവല്‍!
“ഇതു നല്ല പുസ്തകമാണല്ലോ, ചിന്നൂ”
“അമ്മയ്ക്ക് ഈ ബ്ലു കവര്‍ ഇഷ്ടായോ? മുങ്കോയുടെയും മക്‍ഡൊണാള്‍ഡ് അപ്പൂപ്പന്റേയും ബുക്ക്സ് പോലെ തോന്നി ചിന്നൂന്. “
“ഇഷ്ടായീലോ...”
“ഈ ബ്ലു ചിന്നൂന്റെ ഫേവറിറ്റാ... അതാ ചിന്നു ഈ ബുക്ക് തന്നത്.” :)
11 അഭിപ്രായങ്ങൾ:
ചിന്നൂട്ടാ ബ്ലൂ ഐസ് പൂച്ചയ്ക്കും ഐശ്വര്യഅമ്മായിക്കും മാത്രേ ഉള്ളൂ. അതൊരു ഭംഗീല്യാ, നമുക്ക് ബ്ലാക്ക് ഐസ് മതി :)
Bluest eyes വേണമെന്ന് പറഞ്ഞില്ലല്ലോ ചെക്കന്‍സ്.
ഹഹാ.. രാജ് പറഞ്ഞതെത്ര ശരി!പക്ഷേ ചിന്നു ശരി വെയ്ക്കുമെന്ന് തോന്നുന്നില്ല :)
'Bluest eyes'! - ഗൂഗ്ലിയപ്പോളാണ് പിടി കിട്ടിയത് രേഷ്മേ :)
ചിന്നൂന്റെ ടെക്നിക് കലക്കി. അറിയാത്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങുന്നത്തിന് മുന്‍പ് അവ ഒന്നു മണത്തു നോക്കി ഇഷ്ടപെട്ടെങ്കില്‍ മാത്രം വാങ്ങുന്ന ഒരു ബ്ലോഗ്ഗറുണ്ട് നമ്മുടെയിടയില്‍:)
രേഷ്മ തന്നെയാണോ ഇനിയതു് ;)
ചിന്നുക്കഥകള്‍ വായിച്ചു
ഇഷ്ടപെട്ടു
ഈ ചിന്നൂന്റെ ഒരു കാര്യം.:) ചിന്നൂസ് കൃഷ്ണന്റെ ആളാ???
ഇതിപ്പോഴുമുള്ള ശീലമാണോ, രേഷ്മാ? :)
സിജു, ബിന്ദു, :)
മേലേ മാനം നീലാഴി
നീലപ്പട്ടായ് അലയാഴി
മെയ്യതു കണ്ണനു കരിനീല
ചിന്മയനിഷ്ടം നീലനിറം!
ബിന്ദൂന്റെ ചോദ്യം കണ്ടപ്പോള്‍ തോന്നിയത്.. :)
പ്രീതി എഴുതിയതാ ഇത്? നല്ല രസം പാടാന്‍.:)കാണാതെ പഠിക്കട്ടെ.
മേലേ മാനം നീലാഴി
നീലപ്പട്ടായ് അലയാഴി
മെയ്യതു കണ്ണനു കരിനീല
ചിന്മയനിഷ്ടം നീലനിറം!
kalakan ,,,kollam
kuttan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ