“മമ്മേടെ വീട്ടിലെ ലൈറ്റ്സ് എന്ത് രസാ..!”
“നല്ല രസമുണ്ട് ല്ലേ, ചിന്നൂ. . നമുക്കും ഒരു ക്രിസ്മസ് ട്രീ വാങ്ങാം കേട്ടോ”
“റോഡിലൊക്കെ എത്ര ലൈറ്റ്സാ..ഹായ്!”
“ക്രിസ്മസ് വരികയല്ലേ... അതാ..”
“ക്രിസ്മസ് ഈ റോഡീക്കൂടെ നടന്നാണോ വരാ? അതാണോ ഇവിടെയൊക്കെ ലൈറ്റ്സ്?”
“ഹഹഹാ ചിന്നൂ. ക്രിസ്മസ് ജീസസിന്റെ ഹാപ്പി ബര്‍ത്ഡേ അല്ലേ? അന്ന് സമ്മാനങ്ങളൊക്കെ കൊണ്ട് ക്രിസ്മസ് അപ്പൂപ്പന്‍ വരും“
“നടന്നല്ലെങ്കില്, ചെലപ്പോ, ക്രിസ്മസ് കാറില് കേറിയാവും വരുന്നത്”
“ക്രിസ്മസ് അല്ല ചിന്നൂ... സാന്താക്ലോസ് അപ്പൂപ്പന്‍ :)”
4 അഭിപ്രായങ്ങൾ:
മയില്‍പ്പീലി പ്രസവിക്കില്ലെന്ന നോവ് നമ്മളറിഞ്ഞ പോലെ സാന്താക്ലോസ് അപ്പൂപ്പന്‍ വരില്ലെന്ന് അവനും ഒരു ദിവസം അറിയേണ്ടി വരും ല്ലേ?
പ്രീതി, ഹാനയുടെ കഥകള്‍ കണ്ടിരുന്നോ?
http://hannah-elizabeth-joseph.blogspot.com/
കണ്ണാ ഹാപ്പി ക്രിസ്മസ്. ഇപ്പൊ പറഞ്ഞില്ലെങ്കില്‍ അങ്കിള്‍ പിന്നെ മറന്നുപോകും :|
ഇവിടെ ഒരു ചേച്ചിയുള്ളതെങ്ങനെ എന്നറിയാമോ ചിന്നൂസിനു? അച്ഛനും അമ്മയും വാങ്ങിക്കൊടുക്കാത്ത ടോയ്സ് ഒക്കെ സാന്റായോടു ചോദിക്കും.:) അച്ഛന്റെ പൈസ കളയണ്ടല്ലൊ.
ചിന്നൂസെന്താ ചോദിക്കാന്‍ പോണെ?
രേഷ്മേ, സാന്തായുടെ കഥയൊക്കെ ഇപ്പോഴാണ് ചിന്നു കേട്ടത്. അപ്പൂപ്പന്‍ ചിമ്നി ഇറങ്ങി വരുമെന്നതു മാത്രം അവനത്ര വിശ്വാസം വന്നില്ല.:)
ഹാനയുടെ രസമുള്ള കഥകള്‍ വായിക്കാറുണ്ട്, ഇതു വരെ കമന്റിട്ടില്ലെന്നു മാത്രം.
അങ്കിളിനും മെറി ക്രിസ്മസ്! :)
പവിത്രമോള്‍ എത്ര നല്ല കുട്ടി! അച്ഛന്റെ പൈസ കളയാത്ത മോഹങ്ങളൊക്കേ ഉള്ളൂ, ല്ലേ?:) ചിന്നൂനങ്ങനെ ഇന്ന കളിപ്പാട്ടം വേണം എന്നൊന്നും ആയിത്തുടങ്ങിയിട്ടില്ല, ബിന്ദു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ