അന്നും ഞാന്‍ ചിന്നുവിന് ഒരു കഥ വായിച്ചു കൊടുക്കുകയായിരുന്നു.
“ഒരിക്കല്‍ രണ്ടു കുരുവികള്‍ ഒരു കൊടുംകാട്ടില്‍ കൂടുകെട്ടി. പെണ്‍കുരുവി ഇട്ട മുട്ടകള്‍ അവ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു പോന്നു. ഒരു ദിവസം ഒരാന അവയുടെ കൂടിരുന്ന മരച്ചില്ല്ല വലിച്ചൊടിച്ചു. മുട്ടകളെല്ലാം ഉടഞ്ഞു നശിച്ചു. :( പെണ്‍കുരുവിയുടെ കരച്ചില്‍ കേട്ട് ഒരു മരംകൊത്തി പറന്നു വന്നു. എല്ലാവരും കൂടി ദുഷ്ടനായ ആനയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു”.
തുടര്‍ന്നു വായിക്കും മുമ്പ് ചിന്നൂന്റെ ചോദ്യം.
“അമ്മേ, മുട്ട തിന്നാനുള്ളതല്ലേ?”
“ഈ മുട്ടകളില്‍ നിന്നാണ് കുരുവിക്കുട്ടികള്‍ ഉണ്ടാവുക. അത് പൊട്ടിച്ചത് കഷ്ടല്ലേ, ചിന്നൂ?”
“നമ്മള്‍ മുട്ട തിന്നൂലോ?”
അവന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എനിക്ക് വീണ്ടും ഉത്തരം മുട്ടുന്നു.
7 അഭിപ്രായങ്ങൾ:
ചിന്നൂട്ടന്‍ ആ പറഞ്ഞതു സത്യം. അതല്ലെ ആന്റി മുട്ട കഴിക്കില്ലാത്തതു. ;)
കൊച്ചു കുട്ടികളാണെങ്കിലും എല്ലാം മനസ്സിലാക്കുന്നു അവര്‍. വല്യവരോ ഒന്നും മനസ്സിലായില്ല എന്നു ഭാവിക്കുന്നു.:(
:D ആഹാ! ബിന്ദൂട്ടി കിട്ടിയ ചാന്‍സില്‍ ഞങ്ങള്‍ മുട്ടതീറ്റക്കാരെ ഒന്നു കൊട്ടിയല്ലൊ;)
:D ആഹാ! ബിന്ദൂട്ടി കിട്ടിയ ചാന്‍സില്‍ ഞങ്ങള്‍ മുട്ടതീറ്റക്കാരെ ഒന്നു കൊട്ടിയല്ലൊ;)
ഞാനും യോജിക്കുന്നു, ബിന്ദൂസേ. പണ്ട് ഞാന്‍ ഹോസ്റ്റലില്‍ താമസിക്കുന്ന കാലം. വായില്‍ വെയ്ക്കാന്‍ കൊള്ളാത്ത കറികളുള്ള ദിവസം, ഞങ്ങള്‍ക്ക് എക്സ്റ്റ്രാ എഴുതി ഒരു ഓംലെറ്റ് വാങ്ങാം. ചില ദിവസം മുട്ടയ്ക്കായുള്ള ക്യൂവിന് നീളം കുറച്ച് കൂടുതലായിരിക്കും. ഓംലറ്റുണ്ടാക്കി ഉണ്ടാക്കി മടുത്തിട്ട് ഹോസ്റ്റലിലെ ചേച്ചി ഒരിക്കല്‍ പറഞ്ഞു, “നിറച്ച് പെണ്‍കുട്ടികളുള്ള ഈ ഹോസ്റ്റലില്‍ എത്ര മുട്ടയാണപ്പാ ഒരു ദിവസം പൊട്ടിക്കണത്!”. ആ പറഞ്ഞതിന്റെ സാരം ഉള്‍ക്കൊണ്ട് ഞാനും കുറച്ചു നാള്‍ മുട്ട കഴിക്കല്‍ നിര്‍ത്തിവെച്ചു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും കഴിക്കാന്‍ തുടങ്ങി, കേട്ടോ. മുട്ട വിഭവങ്ങള്‍ എനിക്ക് ഇപ്പോഴും പ്രിയമാണ്.
രേഷ്മേ, ബിന്ദൂന്റെ ആ കൊട്ട് എനിക്ക് നന്നായൊന്ന് കൊണ്ടു. :)
അയ്യൊ അയ്യൊ... ഞാന്‍ കൊട്ടിയതല്ലാാാാാ :)
കുട്ടാ ഒരുപാടു മുട്ടയിടുന്ന കോഴിയൊക്കെ മനുഷ്യര്‍ക്ക് വെശക്കുമ്പൊ ഒരു മുട്ട കഴിക്കാന്‍ കൊടുക്കുന്നതല്ലേ. ആകെ ഒന്നോ രണ്ടൊ മുട്ടയിടുന്ന പാവം കുരുവീടെ മുട്ട വെശന്നാലും നമ്മളെടുക്കാന്‍ പാട്വോ?
ഈ ബിന്ദ്വോപ്പള് പറയുന്നതൊന്നും ചിന്നു കേള്‍ക്കണ്ട, പശുക്കുട്ടിക്ക് കുടിക്കാനുള്ള പാല് കട്ട് കുടിച്ചിട്ടാ മുട്ടയുടെ കാര്യം പറേണേ ;)
പ്രീതി ലയണ്‍കിങിലാണെന്നു തോന്നുന്നു, സര്‍ക്കിള്‍ ഓഫ് ലൈഫ് എന്നൊരു ഗാനമുണ്ട്, ആ ആശയം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളുമുണ്ടു്. ചിന്നുവിനു ഇതെല്ലാം മനസ്സിലാക്കി കൊടുക്കുവാന്‍ പ്രായമായിരിക്കുന്നു, ഉത്തരം മുട്ടിയിരിക്കേണ്ടതില്ല.
അപ്പോ കോഴിമുട്ട കഴിക്കുന്നതില്‍ കുഴപ്പമില്ലല്ലേ? :) ലയണ്‍ കിങ്ങില്‍ അങ്ങനെയൊന്നുണ്ടോ, രാജ്? എങ്കില്‍ ചിന്നുവിന് കാണാന്‍ വേണ്ടി ഒരെണ്ണം വാങ്ങുന്നുണ്ട് ഞങ്ങള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ