വ്യാഴാഴ്‌ച, ജനുവരി 25, 2007

'Fence Engineer'










“അമ്മേ, അച്ഛന്‍ എന്ത് എന്‍‌ജിനീയറാ?”
“ടെലികോം എന്‍‌ജിനീയര്‍”
“അമ്മ എന്ത് എന്‍‌ജിനീയറാ?”
“അമ്മ സോഫ്റ്റ്വെയര്‍ എന്‍‌ജിനീയര്‍”
“എന്നാലേ, ചിന്നു ‘Fence Engineer‘ ആവാം”
“എന്ത് എന്‍‌ജിനീയര്‍??”
“Fence Engineer. അത്.. ഫെന്‍സിന് കേടു വന്നാല് ചിന്നു ശരിയാക്കും. വീട്ടില് animals ഒന്നും വരാണ്ടിരിക്കാന്‍”
“അത് കൊള്ളാലോ ചിന്നൂ :)...”

10 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

ഞാന്‍ കിച്ചണ്‍ എഞ്ചിനീയര്‍. ഈ ദോശ ഒക്കെ കേടായാല്‍ നന്നാക്കുന്ന... :)

രാജ് പറഞ്ഞു...

ഹാഹാ ബിന്ദ്വോപ്പോളേ ഞാന്‍ ദോശ എഞ്ചിനീയര്‍ -കേടായതും അല്ലാത്തതുമായ ദോശയൊക്കെ തിന്നു് “ഞാന്‍” നേരെയാകുന്നു ;)

btw എഴുതി വായിച്ചാല്‍ കൊതി വരുന്ന ആഹാര സാധനം ദോശമാത്രമാണെന്ന് തോന്നുന്നു, ചെറുപ്പത്തിലെ മിക്ക കഥാപുസ്തകങ്ങളിലും ദോശ കഥാപാത്രമായിരുന്നതു കൊണ്ടാവാം.

സോറി ചിന്നൂസേ ഓഫടിച്ചു ചളമാക്കിയോ? നിനക്കെന്താ കുട്ടാ ഈ അനിമല്‍‌സിനെ ഒക്കെയിത്ര പേടി?

ദീപു പറഞ്ഞു...

ഹഹഹഹഹ,,,ലംബൂസെ,,,,,:)

Preethy പറഞ്ഞു...

ഹഹ... ഒരു ദോശ ഫാന്‍സ് ക്ലബ് തുടങ്ങാനുള്ള ആളുണ്ടല്ലോ ഇവിടെ. ചിന്നുവിന് ആനിമല്‍‌സിനെ കുറച്ച് പേടി ഉണ്ടെന്നത് ശരിയാണ്, കേട്ടോ. അതിനെങ്ങന്യാ... ഈയിടെയായി അറിയേണ്ടത് മുഴുവന്‍ ദിനോസറുകളെപ്പറ്റിയും ഡ്രാഗണുകളെപ്പറ്റിയും ആണ്!

കുട്ടാ... :)

reshma പറഞ്ഞു...

ചിന്നൂന്റെ ബ്ലോഗില്‍ കേറി ദോശ ചുടാന്‍ ഈ ബിന്ദൂനും പെരിങ്ങോടര്‍ക്കും ഒരു നാണോമില്ലേ? ഛെ ഛെ!

ദോശ ഒരു onomatopia ആവോ? കാഞ്ഞ കല്ലിലേക്ക് ‘ദോ’മാവ് വീണ് ‘ശ്ശ്ശ്ശ്ശാ’ന്ന്.

ഒടുക്കത്തെ സൌണ്ട് ഇഫക്റ്റല്ലേ ഈ ദോശക്ക്, അതോണ്ടാവും മാവ് കല്ലില്‍ പരത്തുന്ന സീനോടെ കുറേ മലയാളസിനിമകള്‍ തുടങ്ങുന്നേ.

സീന്‍ ഒന്ന്: കറുത്ത കല്ല്, വെളുത്ത മാവ്, ശ്ശ്ശ്ശ്ശൂ മാവ് ഭംഗിയില്‍ പരത്തുന്ന ഒരു കൈയ്യും. കണ്ണിനും കാതിനും നാവിനും ഉള്ളതായി.

പ്രീതിയേ, ഇതൊക്കെ വായിച്ചാ ചിന്നു പറയോ എനിക്ക് ‘comment engineer'ആയാ മതീന്ന്, ഈ ഓഫിന്റെ മേല്‍ ഓഫടിക്കുന്ന കമ്മണ്ട്രികള്‍ ബ്ലോഗില്‍ കേറി വരാതെ നോക്കുന്ന...

ബിന്ദു പറഞ്ഞു...

എന്തായാലും ഒരു കാര്യം മനസ്സിലായി, രേഷ്മേടത്ര ദോഷ(ശ)ക്കാരല്ല ഞങ്ങള്‍ അല്ലെ പെരിങ്ങ്സേ? (മുട്ടയുടെ കാര്യം ഞാന്‍ മറന്നിട്ടില്ല, പിന്നെ സൌകര്യത്തിനു കിട്ടുമ്പോള്‍ തന്നോളാം).:) പാവം ചിന്നൂസ്, ഇനി എഞ്ചിനീയര്‍ എന്നു മിണ്ടില്ല. പിന്നെ ഇതൊക്കെ വായിക്കാന്‍ പഠിക്കാത്തതൊരു ഭാഗ്യം.

Santhosh പറഞ്ഞു...

ഇത് ബാംഗ്ലൂര്‍ സീമന്‍സില്‍ ഉണ്ടായിരുന്ന പ്രീതി ആണോ?

qw_er_ty

Preethy പറഞ്ഞു...

അതെ, സന്തോഷ് :)

Umesh::ഉമേഷ് പറഞ്ഞു...

ദോശ ഹിന്ദിയിലെ “ദോശ്”-ന്റെ തദ്‌ഭവമാണെന്നു തോന്നുന്നു. “ദോശ്” എന്നു വെച്ചാല്‍ ദോ (രണ്ടു്) തവണ “ശ്” എന്ന ശബ്ദം ഉണ്ടാക്കുന്ന സാധനം എന്നൊരര്‍ത്ഥം കേട്ടിട്ടുണ്ടു്-ഒന്നു് ഒഴിക്കുമ്പോഴും രണ്ടാമതു മറിച്ചിടുമ്പോഴും.

രേഷ്മ പറഞ്ഞതും കൊള്ളാം.

ഈ ബ്ലോഗ് കാട്ടിത്തന്നതിനു പെരിങ്ങോടനു നന്ദി.

Preethy പറഞ്ഞു...

ഉമേഷ്, ദോശ എന്ന വാക്ക് വന്ന ഈ വഴി അറിയില്ലായിരുന്നു. :)