അന്നും ഞാന്‍ ചിന്നുവിന് ഒരു കഥ വായിച്ചു കൊടുക്കുകയായിരുന്നു.
“ഒരിക്കല്‍ രണ്ടു കുരുവികള്‍ ഒരു കൊടുംകാട്ടില്‍ കൂടുകെട്ടി. പെണ്‍കുരുവി ഇട്ട മുട്ടകള്‍ അവ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു പോന്നു. ഒരു ദിവസം ഒരാന അവയുടെ കൂടിരുന്ന മരച്ചില്ല്ല വലിച്ചൊടിച്ചു. മുട്ടകളെല്ലാം ഉടഞ്ഞു നശിച്ചു. :( പെണ്‍കുരുവിയുടെ കരച്ചില്‍ കേട്ട് ഒരു മരംകൊത്തി പറന്നു വന്നു. എല്ലാവരും കൂടി ദുഷ്ടനായ ആനയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു”.
തുടര്‍ന്നു വായിക്കും മുമ്പ് ചിന്നൂന്റെ ചോദ്യം.
“അമ്മേ, മുട്ട തിന്നാനുള്ളതല്ലേ?”
“ഈ മുട്ടകളില്‍ നിന്നാണ് കുരുവിക്കുട്ടികള്‍ ഉണ്ടാവുക. അത് പൊട്ടിച്ചത് കഷ്ടല്ലേ, ചിന്നൂ?”
“നമ്മള്‍ മുട്ട തിന്നൂലോ?”
അവന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എനിക്ക് വീണ്ടും ഉത്തരം മുട്ടുന്നു.