ചിന്നൂനെ കാണാന്‍ അമ്മൂമ്മയും മുത്തച്ഛനും വരുന്നു!
“ചിന്നൂന് എന്താ വേണ്ടത് നാട്ടീന്ന്?”
“ഒരു ഡ്രം.. അതു മാത്രം മതി”.
ഉത്തരം ഒട്ടും വൈകിയില്ല. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കൊണ്ടു വന്ന ചെണ്ട കളിച്ചു മതിയാവും മുമ്പ് പൊട്ടിപ്പോയത് അവന്‍ മറന്നിട്ടില്ല്ല. ഫോണ്‍ വെച്ചതും പിന്നെ ചിന്തകളായി. “ചെണ്ട എന്തു കളറാവും? ചെണ്ടക്കോല്‍ ബ്ലു ആവുമോ ആവോ?”
എയര്‍പോര്‍ട്ടില്‍ ബാഗേജിനായി കാത്തുനില്‍ക്കുമ്പോള്‍ അമ്മൂമ്മയോട് ചിന്നൂന്റെ ചോദ്യം. “ ചെണ്ട ഏതു ബാഗിലാ?”. അമ്മുമ്മയും മുത്തച്ഛനും എത്താന്‍ വൈകിയിട്ടും ഉറങ്ങാതെ ചിന്നു എയര്‍പോര്‍ട്ടിലേക്ക് പോയത് പിന്നെ എന്തിനാ?
അങ്ങനെ ചിന്നൂന് ഒന്നല്ല, രണ്ട് ചെണ്ട കിട്ടി. ഒന്ന് മുത്തച്ഛന് ഇഷ്ടപ്പെട്ടത് , മറ്റൊന്ന് അമ്മുമ്മയ്ക്കും. പിന്നെ ചെണ്ട കഴുത്തിലിട്ട് നല്ല കൊട്ടു തന്നെ. “ചിന്നു ഇതെങ്ങനെ കൊട്ടാന്‍ പഠിച്ചു?” മുത്തച്ഛന് അത്ഭുതം. “അത് ചിന്നു ടിവീല് കണ്ടിട്ടുണ്ട്...”
അങ്ങനെ തല്‍ക്കാലം ഇവിടെ ചെണ്ടകളും ചെണ്ടക്കാരനും കൂടെ നല്ല ഘോഷമാണ്. ചെണ്ടപ്പുറത്ത് കയറി നില്‍ക്കാന്‍ പറ്റുമോ എന്നൊക്കെ പരീക്ഷിച്ചു നോക്കി, ചിന്നു ചെണ്ടകള്‍ പൊട്ടിക്കുന്ന വരെയെങ്കിലും.
5 അഭിപ്രായങ്ങൾ:
എന്നിട്ടെന്തായി? ചെണ്ട പൊട്ടിയോ? ചെണ്ടയ്ക്കു നിത്യവും മണ്ടക്കു കൊട്ട്.....നോട്ടിന്റെ കെട്ട് എന്നോ മറ്റോ ഒരു പാട്ടില്ലെ? :)
(പുതിയതിലേക്കു ചാടിച്ചു അല്ലെ? അനുശോചനം രേഖപ്പെടുത്തുന്നു.:) )
എന്റയ്യോ നീല കളറ് ചെണ്ടക്കോലോ? പച്ചയാര്‍ന്നൂ ഭേദം.
പൊട്ടിയിട്ടില്ല...പൊട്ടിയിട്ടില്ല :) രണ്ടു ദിവസം കഴിഞ്ഞപ്പോ, കൊട്ടാനുള്ള ആവേശം ഒക്കെ കുറഞ്ഞു. ഇപ്പോ ചെണ്ട രണ്ടും ഒരു മൂലയ്ക്കിരുപ്പുണ്ട്.
ഇത് മുത്തച്ഛന്‍ പ്രത്യേകം പറഞ്ഞു വാങ്ങിച്ച നീലക്കോലല്ലേ? ഒറിജിനല്‍ കോല് വേറെയുണ്ട്. :)
പ്പോ പൊട്ടും പ്പോ പൊട്ടും;)
ഇല്ല... ഇല്ല... ഇന്നലെ ഒന്ന് കേറി നിന്ന് നോക്കിയെങ്കിലും പൊട്ടിയിട്ടില്ല...:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ