ശനിയാഴ്‌ച, മാർച്ച് 24, 2007

അക്ഷരചിത്രങ്ങള്‍

“അമ്മേ, M പോലെ ഒരു മലയാളം ആല്‍ഫബെറ്റുണ്ടല്ലോ. അതേതാ?“
“ഓ...അത് ‘ന’ ആണ്“
“ W പോലുള്ളതോ?”
“ധ”
“രണ്ട് ‘റ’ എഴുതി നടുക്ക് ഒരു വരയിട്ടാലോ?”
“അതേതാണാവോ? ചിന്നു എഴുതിക്കാണിക്ക്”
ചിന്നു പക്ഷേ എഴുതുകയല്ല, വരയ്ക്കുകയാണ്.
“ഇങ്ങനെ..”
“അമ്പട മിടുക്കാ...അത് ‘ഹ’ ആണ്”
“അമ്മ ചിന്നൂനെ മലയാളം ആല്‍ഫബെറ്റ്സ് ഒക്കെ പഠിപ്പിക്കണം”
“അമ്മ കുട്ടനെ പഠിപ്പിക്കാം, കേട്ടോ..കുറച്ചു കഴിയട്ടെ”
"ഇപ്പോ പഠിപ്പിച്ചില്ലെങ്കില്‍ വലുതാവുമ്പോ ചിന്നൂനൊന്നും അറിയില്ല :(“

ഈ ആവേശമൊക്കെ വലുതായാലും ഉണ്ടായാല്‍ മതിയായിരുന്നു!

4 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

ഇവിടെ ഒരാളുള്ളതും ഇംഗ്ലീഷ് അക്ഷരവുമായി താരതമ്യം ചെയ്താണ് എഴുതുന്നത്. ട എന്നത് എസ് പൊലെ, സി എഴുതിയിട്ട് ബി ചേര്‍ത്തുവച്ച് എം അതില്‍തൊട്ട് അകത്തേക്കൊരു സീറോ(അ)... ഇങ്ങനെയൊക്കെ. അതെയതെ ആവേശം മാറാതെ ഇരുന്നാല്‍ മതിയായിരുന്നു. :)

reshma പറഞ്ഞു...

ചിന്നു പ്രീതിയെ ആയിരിക്കും പഠിപ്പിക്ക ട്ടോ :)രസമായിരിക്കും!

Preethy പറഞ്ഞു...

പവിത്രക്കുട്ടിയുടെ സൂത്രം കൊള്ളാമല്ലോ... ‘അ’ ഒക്കെ എഴുതി ശരിയാക്കാന്‍ കുറച്ച് ബുദ്ധിമുട്ട് തന്നെയാണേ..:)

ശരി തന്നെ, രേഷ്മാ. അക്ഷരങ്ങള്‍ക്ക് ഒക്കെ ഇതു വരെ പരിചയമില്ലാത്ത പുതിയൊരു രൂപം തോന്നുന്നുണ്ട് ഇപ്പോള്‍. ‘ഹ’ എന്നാല്‍ രണ്ട് ‘റ’ എഴുതിയിട്ട് നടുക്ക് ഒരു വരയിട്ടതാണെന്ന് അവന്‍ പറയുന്നത് വരെ എനിക്ക് തോന്നിയിട്ടില്ല :)

reshma പറഞ്ഞു...

ഒന്നു രണ്ടു കൊല്ലങ്ങള്‍ക്കു മുന്‍പ് കൂട്ടുകാരീടെ നാലു വയസ്സുകാരനെ കുറച്ച് ദിവസം കിട്ടിയപ്പോ ചെക്കനെ മലയാളം വായിപ്പിക്കാനിരുന്നു. ഐരാവതം- എത്ര ശ്രമിച്ചിട്ടും കിട്ടാതെ വന്നപ്പോള്‍ ചെക്കന്‍ ആ ഡിഫ്തോങ്ങിനെ തന്നെ മുറിച്ച് ചൊല്ലി, ‘അയരാവതം’. ‘ഘടികാരം’ അവന് ‘പലടികാര’മായിരുന്നു. സ്കൂളില്‍ പോവാന്‍ തുടങ്ങിയതോടെ പഠിച്ചെടുത്ത മലയാളക്ഷരങ്ങള്‍ ഒക്കെ മറന്നു തുടങ്ങീന്ന്. കൂട്ടുകാരുടെ മുന്നില്‍ വെച്ച് അവനോട് മലയാളത്തില്‍ സംസാരിക്കുന്നതും ഇഷ്ടമില്ലാതായെന്ന്. നമ്മള്‍ കാണാത്ത വഴീലൂടെ പോവേണ്ടവരാ ഇവരൊക്കെ ല്ലേ?