മുത്തച്ഛനും അമ്മൂമ്മയ്ക്കും എല്ലാം പരിചയപ്പെടുത്തുന്ന ചുമതല ഏറ്റെടുത്തത് ചിന്നുവാണ്. “ഇത് ചിന്നൂന്റെ മുറിയാണ്, ഇവിടെയാണ് ചിന്നൂന്റെ ഉടുപ്പെല്ലാം വെക്കുക... ഈ ടോയ് ഇങ്ങനെയാണ് കളിക്കേണ്ടത്” ...അങ്ങനെ അങ്ങനെ എല്ലാം.
അടുത്ത വീട്ടില്‍ പുല്ല് വെട്ടുന്ന ശബ്ദം കേട്ടിട്ട് അമ്മൂമ്മയ്ക്ക് മനസ്സിലായില്ല. “അത് ലോണ്‍ മോവറാണ്. അമ്മൂമ്മയ്ക്ക് അറിയില്ലേ ഇതൊന്നും? ഇന്ത്യേല് കോക്കനട്ട് ട്രീസ് ഒക്കെ ഉണ്ടായിട്ടും ലോണ്‍ മോവറൊന്നും ഇല്ലേ?!“ ചിന്നൂന് അദ്ഭുതം.
ടി.വി.യില്‍ എന്തോ കണ്ട് അമ്മൂമ്മ ചോദിച്ചു, “ഇതെന്താ?”. ബാക്കി എല്ലാവരും ടി.വി യിലേക്ക് നോക്കിയപ്പോഴേക്കും സ്ക്രീനില്‍ കണ്ടത് കുറച്ചു കുട്ടികളെയാണ്. എന്റെ നേരെ തിരിഞ്ഞ് ചിന്നുവിന്റെ ശബ്ദം താഴ്ത്തിയുള്ള ചോദ്യം, “അമ്മേ, ഇന്ത്യേല് babies -ഉം ഇല്ലേ? babies-നെ കണ്ടിട്ട് അമ്മൂമ്മ അതെന്താണെന്ന് ചോദിക്കുന്നു!”.
എങ്ങനെ ചിരിക്കാതിരിക്കും? :)
6 അഭിപ്രായങ്ങൾ:
Preethy, chinnoonte viseshangal vayichittu kore aayi..nalla rasam!
:) Vidya
എനിക്കത് മനസ്സില്‍ കണ്ടിട്ട് ചിരി അടക്കാന്‍ പറ്റണില്ല. =))
ഒരു ഹാര്‍ഡ്‌കോര്‍ വള്ളുവനാടനായോണ്ടാവും അമ്മൂമ്മാന്ന് പറഞ്ഞാല്‍ (ങേ അതാരപ്പാ?) എനിക്ക് ഓടാന്‍ ഇത്തിരി താമസിക്കും. അമ്മയുടെ അമ്മയെ അമ്മമ്മ എന്നു പറഞ്ഞാ ശീലം.
വിദ്യ, അവിടെ ഇന്ദൂട്ടിയുടെ കുസൃതികള്‍ ഇങ്ങനെയൊക്കെത്തന്നെയല്ലേ? :)
ബിന്ദു, :)
രാജ്, വീട്ടില്‍ നിന്ന് ‘അമ്മമ്മ’ എന്നു തന്നെയാണ് എന്നെയും ശീലിപ്പിച്ചിരുന്നത്. പിന്നെ കഥകളിലൊക്കെ കണ്ടിട്ട് ഞാന്‍ തന്നെയാണെന്ന് തോന്നുന്നു ‘അമ്മൂമ്മ’ എന്നാക്കിയത്. :)
:)ലോണ്‍ മോവര്‍ വെച്ച് കോക്കനട്ട് ട്രീസിനെ അടിച്ചൊതുക്കോ ചിന്നൂട്ടന്‍?
ന്റെ ചിന്നൂസേ, നീ ചിരിപ്പിച്ചു കളഞ്ഞല്ലോ :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ