ദേവൂന്റെ ക്ലാസ്സിലെ ആണ്‍കുട്ടികളില്‍ അധികവും നല്ല കുറുമ്പന്മാരാണ്. മിക്കവാറും എന്നും തന്നെ റീസ് മുടി പിടിച്ചു വലിച്ചെന്നും മറ്റും പരാതിയുമായിട്ടായിരിക്കും അവളുടെ വരവ്. ടീച്ചറും പറഞ്ഞു ആണ്‍കുട്ടികളെക്കൊണ്ടു തോറ്റു എന്നു്.
പക്ഷേ, വീട്ടില്‍ ദേവൂന്റെ ഏട്ടന്‍ പാവാണ്. എട്ടു വയസ്സുകാരന്‍ ഒരു നാലു വയസ്സുകാരനാവുന്നതു കാണാം ദേവൂന്റെ ഒപ്പം കൂടുമ്പോള്‍. "ചിന്നൂ.." എന്നൊരു അധികാരത്തിലേ അവള്‍ വിളിക്കൂ. "ഏട്ടാ.." എന്നു വിളിക്കണം എന്നൊക്കെ പറഞ്ഞ് പറഞ്ഞ് അമ്മയ്ക്ക് മടുത്തു. ചിന്നൂനും അവളുടെ വിളിയാണിഷ്ടം.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ഇടയ്ക്ക് ദേവൂന്റെ അധികാരമെടുക്കല്‍ കൂടുമ്പോള്‍ ചിന്നൂന്റെ ക്ഷമ കെടും. അപ്പോള്‍ കുഞ്ഞനിയത്തിയോടുള്ള സ്നേഹമൊക്കെ അവന്‍ മറക്കും. അവളെ ഉന്തിയിടുകയോ, ടോയ് തിരികെ തട്ടിപ്പറിച്ച് വാങ്ങുകയോ ചെയ്യും. അങ്ങനെ എന്തോ ആണ് അന്നുണ്ടായത്. കണ്ടു നിന്ന അച്ഛനും മോനെ സപ്പോര്‍ട്ട് ചെയ്തു. ഇതു ദേവൂന് സഹിച്ചില്ല. ചുണ്ടു പിളര്‍ത്തി വാവിട്ടു കരഞ്ഞ് അവള്‍ എന്റെ അടുത്തേയ്ക്ക് ഓടി വന്നു. എന്റെ തോളത്തു ചാഞ്ഞ് അവള്‍ ഏങ്ങിക്കൊണ്ടാണ് പറഞ്ഞത്.
"അമ്മാ... Boys are rude!!" !
ആഹാ! boys അങ്ങനെ പക്ഷം ചേരുകയാണെങ്കില്‍ അമ്മ ഉറപ്പായും ദേവൂന്റെ പക്ഷം ചേരണ്ടേ?! :)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ