ഈയിടെയായി ചിന്നൂന്റടുത്ത് പറയുന്നതൊക്കെ ഒരു ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്നു!
അമ്മ ചിന്നൂനോട്...
"ഡിങ്കിരി..ഡിങ്കിരി..ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപ്പട്ടാളം!
ചിന്ന ചിന്ന ചിന്ന ചിന്ന ചിന്നപ്പട്ടാളം!!"
ഉടനടി വന്നു മറുപടി... " അമ്മപ്പട്ടാളം!"
വേറൊരിക്കല്‍ അച്ഛന്‍ കുട്ടനോട് ....
"കുട്ടിക്കുറുമ്പു കാട്ടിയാലുണ്ടല്ലോ, ഇതു പോലെ രണ്ടു കൈയും കൂട്ടിപ്പിടിച്ച് പ്‌ടേ! പ്‌ടേ!"
കേള്‍ക്കേണ്ട താമസം ചിന്നു അച്ഛന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് "അച്ഛേടെ രണ്ടു കൈയും കൂട്ടി പിടിച്ച് പിടേ..പിടേ..."?!!
വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2006
ശനിയാഴ്‌ച, ഫെബ്രുവരി 18, 2006
അടുക്കളയിലെ കളിപ്പാട്ടങ്ങള്‍
അമ്മ അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ ചിന്നൂന് അമ്മയുടെ അടുത്തു തന്നെ നില്‍ക്കണം. അപ്പോ എന്തു കളിക്കും?! ഇതാ ചിന്നു കണ്ടെത്തിയ ഉപായങ്ങള്‍...
അപ്പച്ചട്ടി കണ്ടിട്ടുണ്ടോ? അതില്‍ നെറച്ച് കുഴികളുണ്ട്. ഒരു ചെറിയ ബോള്‍ അപ്പച്ചട്ടിയ്ക്ക് മുകളിലെയ്ക്ക് എറിഞ്ഞു നോക്കൂ... അത് ഓരോ തവണയും ഓരോരോ കുഴിയില്‍ വന്നു വീഴും. ചിന്നുവിന് അങ്ങനെ ബോള്‍ എറിഞ്ഞെറിഞ്ഞു കളിക്കാന്‍ ഇഷ്ടമാണ്. ഫിഷെര്‍ പ്രൈസ് ടോയ്സിനേക്കള്‍ നല്ലതല്ലേ അത്??
നൂലപ്പത്തിന്റെ അച്ചും നല്ലൊരു കളിപ്പാട്ടമാണ്. അതിന്റെ ഉള്ളില്‍ ബോള്‍സ് ഇട്ടു നിറയ്ക്കാം. അച്ചിന്റെ രണ്ട് കഷ്ണങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാം.. :) അതേ പോലെ ത്തന്നെ പുട്ടു കുറ്റിയും!പിന്നെ ചിന്നൂനിഷ്ടം ഇഡ്ഡലിത്തട്ടാണ്. അതിലൊന്ന് പരിചയാക്കാം. കൂട്ടിയിടിച്ചാലും ശബ്ദം കേള്‍ക്കാന്‍ നല്ല രസമാണ്!
ഇനി അമ്മയെങ്ങാന്‍ പാത്രങ്ങളിരിക്കുന്ന അലമാരി തുറന്നു തന്നില്ലെങ്കിലോ? അപ്പോ ചിന്നു ബോള്‍ എറിയൂലോ... ചുമരിലേയ്ക്ക് എറിയും. അതു ചിലപ്പോള്‍ തെറിച്ചു വീഴണത് അമ്മയുടെ ചായപ്പാത്രത്തിലേയ്ക്കെങ്ങാനുമാകും. അങ്ങനെയെങ്ങാനും വീണാല്‍ പിന്നെ കരഞ്ഞു കൊണ്ട് എത്രയും പെട്ടെന്ന് ഓടുന്നതാ നല്ലത്! അമ്മയ്ക്കേ പെട്ടെന്ന് ദേഷ്യം വരും!

വ്യാഴാഴ്‌ച, ഫെബ്രുവരി 09, 2006
അത് പാട്ടല്ല!!
ചിന്നൂന് പാട്ട് കേള്‍ക്കാന്‍ ഇഷ്ടമാണ്. അലൈ പായുതേ.. മുതല്‍ ലജ്ജാവതി വരെ നീളുന്നു ചിന്നുവിന്റെ പ്രിയ ഗാനങ്ങള്‍! അവന്റെ മറ്റു ചില പ്രിയ ഗാനങ്ങള്‍ കൂടെ പറയാതിരിക്കാന്‍ തരമില്ല. "ഓ..സൈനബാ... മറുകുള്ള (!) സൈനബാ.." "ചെന്താമരയേ..വാ... മന്ദാകിനിയായ് വാ", "ട്വിന്‍കിള്‍ ട്വിന്‍കിള്‍", "ചാഞ്ചാടിയാടി...".
അച്ഛന്റേയോ അമ്മയുടേയോ കാറില്‍ പാട്ടല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ ചിന്നു സമ്മതിക്കില്ല.
"പാട്ടു വെയ്ക്കണം!" കല്‍പന കേള്‍ക്കേണ്ട താമസം അച്ഛനും അമ്മയും റേഡിയോ മാറ്റി സി.ഡി. ഓണ്‍ ആക്കും. മലയാളം ടിവി വന്നതില്‍ പിന്നെ പുതിയ പാട്ടുകളെ പ്പറ്റി ചിന്നൂന് നല്ല അവഗാഹമാണ്. അതു വരെ കേള്‍ക്കാത്ത പാട്ടെങ്ങാന്‍ ടിവി യില്‍ വന്നാല്‍ കളിച്ചിരുന്ന കുട്ടി " ഇതു പുതിയ പാട്ടാ..." എന്നു പറഞ്ഞ് ഓടി വരും.
ഇത്ര സംഗീതജ്ഞാനിയായ ചിന്നൂന് ഒരു നാള്‍ അച്ഛന്‍ 'റോളിംഗ് സ്റ്റോണ്‍' ബാന്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനം കാണിച്ചിട്ട് 'ഇതാണ് ഇംഗ്ലീഷ് മ്യൂസിക്" എന്നു ചൊല്ലിക്കൊടുത്തു. സൂപ്പര്‍ ബോള്‍ ഹാഫ് ടൈം ഷോ ആണ് സംഭവം. തൊണ്ടയ്ക്ക് താങ്ങാവുന്നതിലുമപ്പുറം വോല്യത്തില്‍ അലറി സ്റ്റേജ് മുഴുവന്‍ വിറളി പിടിച്ചു നടക്കുന്ന റോളിംഗ് സ്റ്റോണിന്റെ മെയിന്‍ സിങ്ങറെ നോക്കി ചിന്നു പ്രഖ്യാപിച്ചു "അതു പാട്ടല്ല!!". ആണെന്ന് സ്ഥാപിക്കാന്‍ വലിയ പോയിന്റ്സ് ഒന്നും കിട്ടാഞ്ഞതു കൊണ്ട് അച്ഛനും അമ്മയും അതങ്ങു സമ്മതിച്ചു കൊടുത്തു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)