ഈയിടെയായി ചിന്നൂന്റടുത്ത് പറയുന്നതൊക്കെ ഒരു ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്നു!
അമ്മ ചിന്നൂനോട്...
"ഡിങ്കിരി..ഡിങ്കിരി..ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപ്പട്ടാളം!
ചിന്ന ചിന്ന ചിന്ന ചിന്ന ചിന്നപ്പട്ടാളം!!"
ഉടനടി വന്നു മറുപടി... " അമ്മപ്പട്ടാളം!"
വേറൊരിക്കല്‍ അച്ഛന്‍ കുട്ടനോട് ....
"കുട്ടിക്കുറുമ്പു കാട്ടിയാലുണ്ടല്ലോ, ഇതു പോലെ രണ്ടു കൈയും കൂട്ടിപ്പിടിച്ച് പ്‌ടേ! പ്‌ടേ!"
കേള്‍ക്കേണ്ട താമസം ചിന്നു അച്ഛന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് "അച്ഛേടെ രണ്ടു കൈയും കൂട്ടി പിടിച്ച് പിടേ..പിടേ..."?!!
1 അഭിപ്രായം:
നമ്മുടെ കുട്ടിക്കാലത്ത് ബ്ലോഗും ഇന്റര്‍നെറ്റും ഇല്ലാതിരുന്നതു ഭാഗ്യം!. അല്ലെങ്കില്‍, നമ്മുടെ അഭ്യാസങ്ങള്‍ മുഴുവന്‍ നാട്ടുകാരു വായിച്ചേനെ!.. മോനിങ്ങനെ ആണെങ്കില്‍, അമ്മയും അച്ഛനും എന്തായിരുന്നിരിക്കും!! ;-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ