എന്റെ ഒരു കൂട്ടുകാരിക്ക് പണ്ട് പിണഞ്ഞൊരു അബദ്ധം ഓര്‍മയില്‍ വരുന്നു. കന്നഡക്കാരിയായ രേഖ മലയാളം പഠിക്കാന്‍ തുടങ്ങിയതേയുള്ളൂ. ആദ്യം പഠിച്ചതിലൊന്നാണ് 'എന്ത് പറ്റി?'. അതു പക്ഷേ രേഖ പറഞ്ഞു വരുമ്പോള്‍ 'എന്താ പട്ടി?' എന്നാകുമായിരുന്നു. ;) രേഖയ്ക്ക് 'റ്റ' വഴങ്ങിയിരുന്നില്ല. മലയാളം പഠിച്ചു എന്നു കാണിക്കാന്‍ സഹപാഠിയുടെ അടുത്ത് രേഖ പ്രയോഗിച്ചു നോക്കി അത്. സുഹൃത്തിന്റെ മുഖം മാറുന്നതു കണ്ടപ്പോള്‍ രേഖക്ക് കാര്യം മനസ്സിലായി. "ആ പട്ടിയല്ല, ഇതു മട്ടേ പട്ടി" !!!
ഈയിടെ മമ്മയ്ക്ക് പിണഞ്ഞൊരു അബദ്ധം ഇതു പോലെ ചിരിക്ക് വക നല്‍കി.കുഞ്ഞുങ്ങളോട് സ്നേഹം കൂടുമ്പോള്‍ നമ്മള്‍ എന്തൊക്കെ വിളിക്കും - പൊന്നൂ, തങ്കൂ, അച്ചൂ, കണ്ണാ, കുട്ടാ, ചക്കരേ, വാവേ, തങ്‌ക്‍ടൂ, കുട്ടൂ... അങ്ങനെ മമ്മയുടെ നാവില്‍ വന്ന വാക്കാണ് 'കുക്‌ക്‍ലൂ'. മമ്മ എല്ലാരെയും വിളിക്കാറുണ്ട്, അത്- ചിന്നൂനെയും, കിചിയേയും, ലയക്കുട്ടിയേം, ലച്ചൂനേം. കിചി തെലുങ്കനാണല്ലോ. ഒരു നാള്‍ കിചീടെ നാനയും അമ്മയും കേറി വന്നപ്പോള്‍ മമ്മ സ്നേഹപൂര്‍വ്വം വിളിച്ചതാണ് "കുക്‌ക്‍ലൂ... ഇവിടെ വാ". വിളി കേട്ട നാനയ്ക്കും അമ്മയ്ക്കും മുഖത്തെന്തോ പന്തി കേട്. "കുക്‌ക്‍ലൂ എന്നു വെച്ചാല്‍ തെലുങ്കില്‍ പട്ടീന്നാ!!" മമ്മ 'അയ്യത്തടാ' ന്നായി :)
ഇത്തവണയെന്തേ ചിന്നുവല്ലല്ലോ നായകന്‍ എന്നാരും കരുതേണ്ടാ. ചിന്നുവിന്റെ ഒരു തമാശയിലേയ്ക്കാണ് നമ്മള്‍ വരുന്നത്. ഒരു ദിവസം കിചി ഊണിനിടെ കഴുത്തിലേയ്ക്ക് കൈ ചൂണ്ടി എന്തോ പറഞ്ഞു. ആ വാക്കിന് മലയാളത്തില്‍ അര്‍ത്ഥം വേറെയാണ്. തെലുങ്കില്‍ എന്താണാവൊ?? എന്തു പറയണം എന്നു മമ്മ ആലോചിച്ചു വരുന്നതിനിടെ ചിന്നു "അതവിടെ അല്ലാ കിചീ... അത് ഇവിടെയാ.."!! ചിന്നൂന്റെ കൈ പുറകില്‍ കഴുത്തിനും വളരെ താഴേയ്ക്ക് ചൂണ്ടിയിരുന്നു. മമ്മയ്ക്ക് ചിരി പൊട്ടി!
ബഹുഭാഷകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളേയ്...!!!
2 അഭിപ്രായങ്ങൾ:
hehe :-) paavam...
ചോദിക്കാന്‍ വിട്ടു.. മമ്മ എന്തു പറയുന്നു?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ