ചിന്നുവിന് അച്ഛനും അമ്മയും ഒരു സ്റ്റെപ്പിംഗ് സ്റ്റൂള്‍ വാങ്ങിച്ചു കൊടുത്തു. ഒരു രണ്ടര വയസ്സുകാരന് സ്റ്റെപ്പിംഗ് സ്റ്റൂള്‍ കൊടുക്കുന്ന 'അഡീഷണല്‍ പവര്‍' എത്രയാന്ന് നിശ്ചയമുണ്ടോ? ഇപ്പോ ചിന്നൂന് എല്ലാ റൂമിലേയും ലൈറ്റ് ഓണ്‍ ആക്കാം, ഓഫ് ആക്കാം. അമ്മ ദോശ ഉണ്ടാക്കണത് എത്തിനോക്കി കാണാം. വാഷ് ബേസിനില്‍ കൈ എത്തിച്ച് മിനിറ്റുകളോളം കൈ കഴുകാം. ടി.വി.സ്റ്റാന്‍ഡിന് മുകളില്‍ നിന്നും കുരങ്ങച്ചന്റെ ഡി.വി.ഡി. എത്തിച്ചെടുത്ത് ഇതു വെച്ചു തരോ അമ്മേ എന്നു പറഞ്ഞ് കരഞ്ഞു പുറകെ നടക്കാം! സ്റ്റൂളില്‍ കാല്‍ വെച്ചു കേറി ജനാലപ്പടിയില്‍ ചാരിയിരിക്കാം. അച്ഛനും അമ്മയ്ക്കും ഫോണ്‍ സ്റ്റാന്റില്‍ നിന്ന് ഫോണ്‍ എടുത്തു കൊടുക്കാം... അങ്ങനെ അങ്ങനെ...
ഇതിനൊക്കെ പുറമെ, അതിനു പുറത്തു കേറി നിന്നു ജമ്പ് ചെയ്യാന്‍ ചിന്നൂന് വലിയ ഇഷ്ടമാ! പക്ഷേ ഇന്നലെ അങ്ങനെ ജമ്പ് ചെയ്തപ്പോഴേ,ചിന്നു ഒന്ന് വീണു. ചിന്നൂന് നല്ല വേദന എടുത്തു, ട്ടോ :(
1 അഭിപ്രായം:
:-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ