"അമ്മേ, ചിന്നൂന് ഒറക്കം വരണു"
"ഇപ്പൊ ഉറക്കം വരേ! ചിന്നു പുറത്തേക്കൊന്നു നോക്ക്... സൂര്യനുറങ്ങിയോ നോക്ക്..."
"ഇല്ല്യ.. സൂര്യന്‍ ഉറങ്ങീട്ടില്ല്യ"
"സൂര്യന്‍ ഉറങ്ങാതെ ചിന്നു ഉറങ്ങാറുണ്ടോ?"
"ഇല്ല്യ.."
"ഇല്ല്യ.. അപ്പോ കുറച്ചു കഴിഞ്ഞു ഉറങ്ങാം.ട്ടൊ"
"സൂര്യന്‍ എവടയ്ക്കാ ഉറങ്ങാന്‍ പോണത്, അമ്മേ?"
"സൂര്യന്‍ കടലിന്റെ അടിയിലേക്കങ്ങ് പോകും. നന്നായി ഉറങ്ങി പിറ്റേന്ന് വീണ്ടും ഉദിക്കും"
"ഏത് കടലില്‍?"
"അത് അങ്ങകലെയുള്ള ഒരു കടലില്‍.."
"ഏത് കടലില്‍??"
"അത് അച്ഛന്‍ വരുമ്പോള്‍ നമുക്ക് ചോദിക്കാം, കേട്ടോ, അച്ഛനറിയോന്ന്.."
* * * * * * * * *
"സൂര്യന്‍ ഉറങ്ങീ, അമ്മേ! ചിന്നൂന് ഒറക്കം വരണു..."
"ചിന്നു എന്നാല്‍ ഉറങ്ങിക്കോ... സൂര്യന്‍ എണീക്കുമ്പോ കൂടെ എണീക്കാം..കേട്ടോ...വാവാവോ.."
3 അഭിപ്രായങ്ങൾ:
നമ്മള്‍ കുഞ്ഞായിരുന്നപ്പൊ ചോദിക്കുന്ന നിലവാരം ഒന്നും അല്ല അല്ലേ! ;-)
ഉറക്കം ഉണര്‍ന്നില്ലേ ഇതുവരെ? പിന്നൊന്നും കണ്ടില്ല?
:)
കുറച്ചു തിരക്കിലായിപ്പോയതല്ലേ? വൈകാതെ ഇനിയും പ്രതീക്ഷിക്കാം, കേട്ടോ:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ