ചിന്നൂന് അന്നും ഇന്നും പാല്‍ ഏറെ പഥ്യം. ഊണിനു മുമ്പും പിമ്പും പകരവും പാല്‍ കുടിക്കാന്‍ കുഞ്ഞ് റെഡി.
ഊണിന് നേരമാവുന്നു. ഭക്ഷണം ഇപ്പോള്‍ റെഡി ആകും. അപ്പോഴുണ്ട് ചിന്നു പാലു ചോദിച്ചു വരുന്നു. “അമ്മാ... പാല്”. അവന്റെ ശ്രദ്ധ തിരിക്കാനായി വെറുതെ കൈയിലെ വാച്ച് കാണിച്ചു കൊടുത്തു. “അമ്മേടെ വാച്ച് നോക്ക്, ചിന്നൂ. സമയം എത്രയായെന്ന് പറയാമോ നോക്ക്”
ചിന്നു വാച്ച് സൂക്ഷിച്ച് നോക്കുന്നു.
“പാല് കുടിക്കാനുള്ള സമയം ആയി“
ഇനി എന്തു ചെയ്യും അമ്മ?!
3 അഭിപ്രായങ്ങൾ:
ഇവിടുത്തെ ഡോക്ടേര്‍സ് പറയുന്നതു പാലു തന്നെയാണു നല്ലതെന്നല്ലേ? പൊക്കം വയ്ക്കുമത്രേ...:)നാട്ടിലേതുപോലെ കഫം ഉണ്ടാക്കില്ല, വളര്‍ച്ചയ്ക്കു നല്ലതാണ് എന്നും... അതുകൊണ്ടു സാരമില്ല അമ്മേ.... :)
:) എന്തിനാ ബുദ്ധിമുട്ടണേ ചേച്ച്യേ, ആദ്യേ അങ്ങു കൊടുത്താ പോരേ?
പാലവന്റെ ജന്മാവകാശമാണെന്ന് ഓന്‍ പ്രഖ്യാപിച്ചാ?
;-)
ഒരു ദിവസം 16oz-ല്‍ നിര്‍ത്തണം എന്നും പറയില്ലേ, ബിന്ദു? പിന്നെ, പാലെങ്കിലും അകത്തു ചെല്ലുമല്ലോ എന്നത് സമാധാനം.
ആദ്യേ അതങ്ങോട്ടു കൊടുത്താല്‍ മതിയായിരുന്നെന്ന്, അവസാനമാണ് എന്നും തോന്നാറ്, ജ്യോതിസ് :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ