ചിന്നൂന്റെ അമ്മ തൃശ്ശൂര്‍ക്കാരിയാണ്, അച്ഛന്‍ കോട്ടയം-ആലപ്പുഴക്കാരനും. ചിന്നു മലയാളം പറയുമ്പോളതെന്താവും - മദ്ധ്യനോ, തെക്കനോ? അച്ഛന്‍ കുറേ നാള്‍ സ്വയം ചോദിച്ചു. "എന്തായാലെന്താ, മദ്ധ്യനോ, തെക്കനോ, വടക്കനോ, തെക്കുകിഴക്കനോ എന്തെങ്കിലുമാവട്ടെ ...മലയാളമല്ലേ?" എന്ന് അമ്മ.അമ്മയുടെ ഭാഷയിലെ തൃശ്ശൂര്‍ ചുവ പണ്ടെന്നോ പൊയ്പ്പോയതാണ്. അതായിരുന്നു അച്ഛന്റെ ഒരാശ്വാസവും. പക്ഷേ അച്ഛന്‍ ഓര്‍ക്കാതെ പോയ ഒന്നുണ്ട്. മമ്മയും തൃശ്ശൂര്‍ക്കാരിയാണ്, മാളാക്കാരി!
ചിന്നു വര്‍ത്തമാനം പറഞ്ഞു തുടങ്ങിയപ്പോള്‍
"ഇത് എന്തുട്ടാ അച്ഛാ??"
"ഇത് എന്താ എന്നു ചോദിക്ക് മോനേ..."
"ഇത് എന്തുട്ടാ???"
"ഇത് എന്താ... എന്നു പറയണം മോനേ"
"ഇത് എന്തുട്ടാ അച്ഛാ??"
അച്ഛന്‍ നിസ്സഹായതയോടെ അമ്മയെ നോക്കി. അമ്മ ഊറി വന്ന ഒരു തൃശ്ശൂര്‍ ചിരിയോടെ അടുക്കളയിലേയ്ക്ക് നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ