ഞായറാഴ്‌ച, ഒക്‌ടോബർ 08, 2006

മത്തങ്ങാക്കുട്ടന്മാര്‍














ഇവിടെ ഇപ്പോള്‍ ശിശിരം. നിറയുന്ന വര്‍ണ്ണങ്ങളും പൊഴിയുന്ന ഇലകളും എവിടേയും. ഒപ്പം ഇത് മത്തങ്ങകളുടെ ഉത്സവകാലമാണ് . വീടുകളില്‍, ഓഫീസുകളില്‍ എല്ലാം മത്തങ്ങകള്‍ അലങ്കാരമാകുന്നു. മത്തങ്ങയില്‍ വിരിയുന്ന മുഖഭാവങ്ങള്‍ സുന്ദരം.
ഇന്നലെ ഞങ്ങള്‍ ചിന്നുവിനേയും കൊണ്ട് ഒരു ‘പം‌പ്കിന്‍ പാച്ച്’ കാണാന്‍ പോയി. ഒന്നു രണ്ട് കുട്ടി മത്തങ്ങകള്‍ അവന്‍ തിരഞ്ഞെടുത്തു. അത് അവന് വീടിനു മുമ്പില്‍ അലങ്കാരമായി വെയ്ക്കാനാണത്രെ.

“അമ്മേ, ഈ പംപ്കിന്‍ എടുത്ത് കൂട്ടാന്‍ വെയ്ക്കല്ലേ, ട്ടോ. കഴിഞ്ഞ തവണ വാങ്ങിയത് അമ്മ കൂട്ടാന്‍ വെച്ചപ്പോള്‍ ചിന്നൂന് സങ്കടമായി.”

ഇത്തവണത്തെ മത്തങ്ങകള്‍ തൊട്ടുപോവില്ലെന്ന് അവന് വാക്കു കൊടുത്തിരിക്കുകയാണ് ഞാന്‍.

4 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

ഹാല്ലോവീനെന്തു വേഷാ ചിന്നൂസ് കെട്ടാന്‍ പോണേ? :)

രാജ് പറഞ്ഞു...

പാവം കുട്ടി അമ്മേക്കൊണ്ട് പൊറുതി മുട്ടീന്നാ തോന്നണേ :-)

Preethy പറഞ്ഞു...

ബിന്ദു ആന്റീ, ചിന്നൂസ് ഇത്തവണ സ്പൈഡര്‍ മാന്‍!!

Preethy പറഞ്ഞു...

അതു ശരിയാ, രാജ്. ഞങ്ങള്‍ അവനെക്കൊണ്ടല്ല, അവന്‍ ഞങ്ങളെക്കൊണ്ടാണ് പൊറുതി മുട്ടുന്നതെന്നു തോന്നുന്നു :)