വെള്ളിയാഴ്‌ച, ഒക്‌ടോബർ 13, 2006

തെറ്റും ശരിയും

പിറന്നാള്‍ സമ്മാനങ്ങളോരോന്നായി തുറന്നു നോക്കവേ വല്ലാത്ത ആഹ്ലാദത്തിലായിരുന്നു ചിന്നു. ചുറ്റും പരന്നു കിടക്കുന്ന പുതിയ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ അവനെ ഒറ്റയ്ക്ക് വിട്ടിട്ട് ഞങ്ങള്‍ അടുക്കളയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനതാ ഓടി വരുന്നു.

“അച്ഛാ, പ്രണവ് തന്ന ടോയില്‍ ലെറ്റേര്‍സ് ഒക്കെ തെറ്റാ...”
അവനിതെന്താ പറയണേന്ന് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ആദ്യം മനസ്സിലായില്ല.
“Aയും Bയും ഒക്കെ തെറ്റാ... Cയും Pയും കറക്റ്റാ...”

ആ കളിപ്പാട്ടത്തില്‍ ഒരു ലെറ്റര്‍ അമര്‍ത്തിയാല്‍, അത് എങ്ങനെ എഴുതാമെന്ന് എഴുതി കാണിക്കും. അവരെഴുതുന്നത് ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളാണ്. ചിന്നുവിന് ഇംഗ്ലീഷ് വലിയ അക്ഷരങ്ങളേ അറിയൂ. Cയും Pയും രണ്ടു രീതിയിലും ഒരു പോലാണല്ലോ എഴുതുക. അവന് പരിചയമില്ലാത്ത രീതിയിലാണ് Aയും Bയും ഒക്കെ എഴുതുന്നത്. അതു ശരി. അപ്പോള്‍ അതാണ് കാര്യം. ഇപ്പോഴല്ലേ മനസ്സിലായത് :)

4 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

അപ്പോള്‍ ചിന്നൂസിന് വൈകിയ ജന്മദിനാശംസകള്‍!!:)അടിച്ചുപൊളിച്ചോ? എന്തായിരുന്നു പായസം?

Preethy പറഞ്ഞു...

നന്ദി, ബിന്ദു ആന്‍‌റ്റീ :) ചിന്നുവിന്റെ ജന്മദിനം സെപ്റ്റംബര്‍ 30-നായിരുന്നു. മമ്മയുടെ വീട്ടിലെ കൂട്ടുകാരെയൊക്കെ വിളിച്ച് നന്നായി ആഘോഷിച്ചു. ഗോതമ്പു (പാല്‍) പായസമായിരുന്നു. ചിന്നു മാത്രം പായസം കുടിച്ചില്ലെന്നു മാത്രം :)

രാജ് പറഞ്ഞു...

ബിലേറ്റഡ് വിഷസ് ചിന്നൂന് - ദൂരെദൂരെനിന്നൊരങ്കിള്‍.

Preethy പറഞ്ഞു...

ദൂരേന്നുള്ള അങ്കിളേ, നന്ദി, ട്ടോ :)