അമ്മയ്ക്കും അച്ഛനും ജ്യോതിസമ്മാമനും ഒപ്പമാണ് ചിന്നു നയാഗ്ര കാണാന്‍ പോയത്. അവിടെ ചെന്നപ്പോള്‍ മെയ് മാസമായിരുന്നിട്ടും നല്ല തണുപ്പ്! ദൂരം കുറേ താണ്ടിയെത്തിയതല്ലേ, തണുപ്പെന്ന് പറഞ്ഞ് നയാഗ്ര കാണാതിരിക്കാനൊക്കുമോ? എല്ലാരും കൂടെ രാത്രിയിലെ 'ഇല്ല്യുമിനേഷന്‍' കാണാന്‍ തണുപ്പത്തും ഇറങ്ങി. ചിന്നു രണ്ടു കൈയും കോട്ടിന്റെ പോക്കറ്റില്‍ തിരുകി, തല കോട്ടിന്റെ ഹൂഡിലൊതുക്കി സ്റ്റ്രോളറില്‍ ചുരുണ്ടിരുന്നു. സ്റ്റ്രോളറിന്റെ വശങ്ങളില്‍ അമ്മ വിസിറ്റര്‍ സെന്ററില്‍ നിന്നെടുത്ത ലീഫ്‌ലെറ്റുകള്‍ നിറച്ചു വെച്ചിരുന്നു. അവിടെ ചെന്നപ്പോള്‍ നിറങ്ങളുടെ മാസ്മരികതയില്‍ നിറഞ്ഞാടുന്ന നയാഗ്ര! അമ്മയുടെ മനം കുളിര്‍ത്തു. നോക്കിയപ്പോള്‍ ചിന്നു ഒരുറക്കത്തിനുള്ള തയ്യാറെടുപ്പെന്ന പോലെ തല കുനിച്ചിരിക്കുന്നു.
"നോക്ക്, ചിന്നൂ... നയാഗ്ര നോക്ക്. എന്തു ഭംഗിയാ നോക്ക് വെള്ളച്ചാട്ടത്തിന്"!
അമ്മ ആവേശത്തിലായിരുന്നു. ചിന്നു മുഖം തിരിച്ചൊന്നു വെള്ളച്ചാട്ടത്തിലേക്ക് നോക്കി. എന്നിട്ട് ലീഫ്‌ലെറ്റിലേക്ക് ചൂണ്ടി "ഇതിലൂണ്ട്"! ഈ തണുപ്പത്ത് , ഇരുട്ടത്ത് ഇതു കാണാന്‍ വന്നതെന്തിനാ, ഈ ലീഫ്‌ലെറ്റിലും ഉണ്ടല്ലോ നയാഗ്രാന്ന്!
പിറ്റേന്നും തണുപ്പിനു കുറവൊന്നുമില്ലായിരുന്നു. അച്ഛനും അമ്മയും ചിന്നൂനേം കൂട്ടി കാനഡായിലുള്ള 'കുതിരവളയ'ച്ചാട്ടം കാണാനിറങ്ങി. അവിടന്നുള്ള കാഴ്ച അവര്‍ണ്ണനീയമായിരുന്നു. ചിന്നു അപ്പോഴും സ്റ്റ്രോളറില്‍ വേറെങ്ങോ നോക്കി ഇരിക്കുകയായിരുന്നു.
"ഇവിടെ നോക്ക് മോനേ, നയാഗ്ര എന്തു രസാ നോക്ക്!" ചി
ന്നു തല ചെരിച്ചതേയില്ല. സന്ദര്‍ശകരെ കയറ്റിയിറക്കി നീങ്ങുന്ന ബസ്സുകളിലും കാറുകളിലുമായിരുന്നു അവന്റെ ശ്രദ്ധ മുഴുവന്‍. അവിടേക്ക് കൈ ചൂണ്ടി അവന്‍ ഉത്സാഹത്തോടെയാണ് പറഞ്ഞത്. "അവ്‌ടെ നെറച്ച് കാറും ബസ്സുമുണ്ട്"!
ഒരു രണ്ടര വയസ്സുകാരനേയും കൊണ്ട് നയാഗ്ര കാണാനിറങ്ങിയ അച്ഛനേയും അമ്മയേയും പറഞ്ഞാല്‍ മതിയല്ലോ!
5 അഭിപ്രായങ്ങൾ:
:)
എല്ലാം സഹിച്ച് ആ തണുപ്പത്തും വെയിലത്തും ഇരുന്നു തന്ന ചിന്നൂസിന്‍ ധീരതക്കും, ക്ഷമക്കും ഉള്ള പ്രത്യേക അവാര്‍ഡ് കൊടുക്കണ്ടതാ..
:-)
ബിന്ദു, :)
ജ്യോതിസ്സായതു നന്നായി. ഇനി ശനിയോന്ന് വിളിക്കണ്ടല്ലോ :)
ഈ ഐഡി എടുത്തിട്ടിട്ടു കുറച്ചായി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ