ശനിയാഴ്‌ച, ജൂൺ 17, 2006

തുമ്മണ കുട്ടാ...

വൈകീട്ട്‌ കുളിക്കുമ്പം ചിന്നുവൊന്ന് തുമ്മി. അപ്പോ, അമ്മയ്ക്കൊന്നു പാടാന്‍ തോന്നി.

തുമ്മണ കുട്ടാ, തുമ്മണ കുട്ടാ,തുമ്മണതെന്താണ്‌?
നീയിന്ന്, തുമ്മണതെന്താണ്‌?
നേരം വെളുത്തപ്പം, മാനം കറുത്തപ്പം
നീയിറങ്ങ്യോടീല്ലേ?, മഴയത്ത്‌, നീയിറങ്ങ്യോടീല്ലേ?
അമ്മ പറഞ്ഞില്ലേ, അപ്പം പറഞ്ഞില്ലേ?
ഓടിയിറങ്ങൊല്ലേ, കുഞ്ഞോനേ, ഓടിയിറങ്ങൊല്ലേ!
നേരം കറുത്തപ്പം, മാനമൊഴിഞ്ഞപ്പം
നീയിന്ന് തുമ്മാണ്‌, മഴ പോലെ മൂക്കുമൊലിക്ക്യാണ്‌!

പാടിത്തീര്‍ന്നപ്പം ചിന്നു ചോദിച്ചു, "അമ്മേടെ പാട്ടില്‌ മിന്നല്‌ണ്ടായോ?"
"ഇല്ല്യല്ലോ, ചിന്നൂ" :) അമ്പടാ!

ചിന്നൂന്റെ കുളി കഴിഞ്ഞു. പിന്നെ തുമ്മിയുമില്ല. പിന്നേയും അമ്മ ആ പാട്ടു മൂളിക്കൊണ്ടിരുന്നു. തുമ്മണ കുട്ടാ...
“അമ്മ എന്തിനാ ആ പാട്ട് പാ‍ടണേ?”
“അമ്മയ്ക്ക് ആ പാട്ട് ഇഷ്ടായിട്ട്, ചിന്നൂ. ചിന്നൂന് ഇഷ്ടായില്ലേ?”
“ഇല്ല്യ. ചിന്നൂന് ഇഷ്ടല്ല്യാച്ചാല്‍ അമ്മ ആ പാട്ട് ഓഫ് ചെയ്യോ?”!
“ഓഫ് ചെയ്തു. ഇനി പാട്ണില്ല്യ, ട്ടോ”

3 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

ഞാനാദ്യം മുതല്‍ വായിക്കാറുണ്ടായിരുന്നു ട്ടൊ. chinnusinte ഫോട്ടോയും കണ്ടിട്ടുണ്ട്‌ അന്നു. :)നന്നായിട്ടു എഴുതുന്നുണ്ടല്ലൊ. :)

Preethy പറഞ്ഞു...

ഉവ്വോ ബിന്ദു? :)
ഇതൊക്കെ എഴുതി വെച്ചാല്‍ നമുക്കു തന്നെ എപ്പോഴെങ്കിലും വെറുതെ വായിക്കാലോ എന്നു കരുതി. ഇല്ലെങ്കില്‍ പലതും ഓര്‍മയില്‍ നിന്നെന്നു വരില്ലല്ലോ? ചിന്നു വലുതാവുമ്പോള്‍ മലയാളം പഠിച്ച്‌ ഇതൊക്കെ വായിക്കാന്‍ ശ്രമിക്കുമല്ലോ എന്ന് ഒരാശയും.

അജ്ഞാതന്‍ പറഞ്ഞു...

എന്‍റെ മോള്‍ടെ പേരാ ചിന്നു.
അമ്മേടെ പാട്ടും നന്നായി ,ചിന്നൂഉന്‍റെ uththarOm നന്നായ്യി. അല്ലെങ്ക്കിലൂം മക്കള്‍ക്കറിയാം ല്ലെ , അവര്‍ക്കിഷ്ടള്ളപ്പോ പാടണ , അവര്‍ക്കിഷ്ടല്ല്യാത്തപ്പോ പാട്ട് നിര്‍തണ ജ്യുക്ബൊക്സ്സാ അമ്മാന്ന്.
ഉമ്മ