മമ്മയുടെ വീട്ടിലെ ഒരു പതിവു വൈകുന്നേരം. ലിവിംഗ് റൂമില്‍ പരന്നു കിടക്കുന്ന കളിപ്പാട്ടങ്ങള്‍. പ്രധാനമായും പരന്നു കിടക്കുന്നത് ബില്‍ഡിങ് ബ്ലോക്ക്സ് ആണ്. അത് പരത്തിയിട്ടതിന് ഉത്തരവാദികള്‍ ചിന്നുവും കൃഷിയും തന്നെ. അപ്പോ അത് തിരിച്ചു വെയ്ക്കേണ്ടതും അവര്‍ തന്നെ. കൃഷി ഓരോന്നായി എടുത്ത് ഉള്ളിലേക്ക് ഓട്ടം തുടങ്ങി. ഓട്ടം പല തവണയായെങ്കിലും ബ്ലോക്ക്സ് ഇനിയും പകുതിയിലധികം ബാക്കി. മമ്മ ചിന്നൂനോട് പറഞ്ഞു, "കൈ നിറച്ചെടുത്ത് കൊണ്ടു പോ, ചിന്നു. കൃഷി ഇതെത്രയായി ഓടുണു!". ചിന്നു എന്തു ചെയ്തു? ബാക്കിയുള്ള ബ്ലോക്ക്സ് എല്ലാം അവിടെ ഇരുന്ന് കണക്റ്റ് ചെയ്തു. ഒരൊറ്റ ഓട്ടത്തിന് എല്ലാം ഉള്ളിലെ മുറിയിലെത്തി.
Mamma was really impressed!
3 അഭിപ്രായങ്ങൾ:
മിടുമിടുക്കന്‍ ! അല്ല പിന്നെ, ഇതാ പറയുന്നതു പിള്ളേരായാല്‍ ബുദ്ധി വേണം എന്ന്. :)
"good job chinnus"!
ബിന്ദു, :)
ആഹാ, ഇവന് ‘ഇഞ്ചിനീരാ‘വാന്‍ പാകം... ;-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ