വ്യാഴാഴ്‌ച, ഒക്‌ടോബർ 11, 2012

മുത്തച്ഛന്റെ കുട്ടി

മുത്തച്ഛനും അമ്മൂമ്മയും വന്നിട്ട് കുറച്ചു നാളുകളായി. ദേവു രണ്ടു പേരുമായും നല്ല കൂട്ടുമാണ്‌. മുത്തച്ഛന്റെ പുറത്തെ ചാക്കോ കഴുത്തില്‍ തൂങ്ങുന്ന ഭാണ്ഠമോ ആണ്‌ ദേവു അധിക സമയവും.

എന്നാലും ഇടയ്ക്ക് ദേവു മുത്തച്ഛനുമായി പിണങ്ങും. അപ്പോള്‍ ഒരൊറ്റ കരച്ചിലാണ്‌.
" I want my amma...എനിക്കെന്റെ അമ്മയെ വേണം!"
മുത്തച്ഛനെന്താ humor sense എന്നോ?:) മുത്തച്ഛനും കരയും. "എനിക്കെന്റെ കുട്ടിയെ വേണം. I want my daughter!!"
കരഞ്ഞു കൊണ്ടിരുന്ന ദേവു അതു കേള്‍ക്കേണ്ട താമസം പൊട്ടിച്ചിരിക്കും. മുത്തച്ഛനും കൊച്ചുമോളും പിന്നെയും കൂട്ടാവും.

office-ല്‍ നിന്നും ഞാന്‍ വന്നു കേറിയതേയുള്ളൂ. ദേവു വിളിച്ചു പറയുന്നു.
"മുത്തച്ഛാ, നിന്റെ കുട്ടി വന്നു!"
"നിന്റെയോ? മുത്തച്ഛനോടങ്ങനെയാ പറയുക??" ദേഷ്യത്തോടെയുള്ള എന്റെ ചോദ്യം ആരു കേള്‍ക്കാന്? മുത്തച്ഛനും മോളും കൂടെ അവിടെ ചിരിയോ ചിരി! :)

അഭിപ്രായങ്ങളൊന്നുമില്ല: