ചിന്നു അടുത്തുള്ളപ്പോള്‍ ഞാന്‍ കമ്പ്യൂട്ടര്‍ നോക്കി ഇരിക്കുന്നത് അവന് ഒട്ടും ഇഷ്ടമല്ല.
"അമ്മ കമ്പ്യൂട്ടറ് നോക്കണ്ട!! ഇഷ്ട്ടല്ല ചിന്നൂന്!!!"
"വേണ്ട... നോക്ക്‌ണില്ല്യ..അടച്ചു വെച്ചൂ..."
വീണ്ടും അവന്റെ ശ്രദ്ധ തെറ്റുമ്പോള്‍ ഞാന്‍ കമ്പ്യൂട്ടര്‍ തുറക്കും...അങ്ങനെ ഒരു ദിവസം അവന്‍ അവന്റെ ബ്ലോക്ക്സും ഞാന്‍ എന്റെ ബ്ലോഗ്സ്-ഉം നോക്കിയിരിക്കുമ്പോള്‍ ചിന്നു വിളിച്ചു പറഞ്ഞു.
"ചിന്നൂന്റെ അടുത്തേയ്ക്ക് spider വരണു..മ്മാ...ചിന്നുനു പേടിയാവുണൂ..."
കമ്പ്യൂട്ടര്‍-ല്‍ നിന്ന് മുഖം ഉയര്‍ത്താതെയാണ് ഞാന്‍ ചോദിച്ചത്.
"ഇത്രയും ചെറിയ spider ഇത്രയും വലിയ ചിന്നൂനെ പേടിപ്പിക്കുണു- ന്നു പറഞ്ഞാല്‍ എന്തു പറയണം എന്റെ ചിന്നൂസേ?!"
"അമ്മ വര്‍ത്താനം പറയണം..മ്മാ"!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ