ബുധനാഴ്‌ച, ഡിസംബർ 14, 2005
ടിഗ്ഗര്‍!
ഇടയ്ക്കിടയ്ക്ക് പേടിപ്പിക്കാന്‍ വരുന്ന 'ടിഗ്ഗറിനെ' ഓടിയ്ക്കാന്‍ ചിന്നുവിനു വഴി പറഞ്ഞു കൊടുത്തത് അച്ഛനാണ്. കൈ ചുരുട്ടി ശബ്ദം ഉയര്‍ത്തി "ആരടാ അത്? പോടാ..!" എന്നൊന്നു പറയണം. ചിന്നു ആണ്‍കുട്ടിയല്ലേ? ടിഗ്ഗര്‍ പേടിച്ചോടിക്കൊള്ളും..:) അഥവാ ഇനിയും പോയില്ലെങ്കിലോ, അവന്റെ വാലില്‍ പിടിച്ചുയര്‍ത്തി തലയ്ക്കു ചുറ്റും വട്ടത്തില്‍ കറക്കി ഒരൊറ്റ ഏറ്!! ടിഗ്ഗറിനെ പിന്നെ ഈ ഭാഗത്ത് കാണില്ല...ചിന്നൂന് ഈ വിദ്യ ക്ഷ പിടിച്ചു! പിന്നെ ടിഗ്ഗര്‍ വന്നപ്പോഴൊക്കെത്തന്നെ "ആരടാ " എന്നൊന്നു ചോദിക്കേണ്ട താമസം "ടിഗ്ഗര്‍" ഓടടാ ഓട്ടം!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
അങ്ങനെതന്നെ വേണം!
ആഹാ! അമ്പമ്പട പുലിവീരാ!
ആൺകുട്ടികളോടാണോ നിന്റെ കളി?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ