ചിന്നുവിനും വീട്ടിലെ കമ്പ്യൂട്ടറിനും തമ്മില്‍ ഒരകലം വെയ്ക്കാന്‍ ഈയടുത്ത് വരെ ഞങ്ങള്‍ വളരെ ശ്രദ്ധ വെച്ചിരുന്നു. അതിനു കാരണമുണ്ട്. കൈയില്‍ കിട്ടിയ അന്നു തന്നെ ഞങ്ങളുടെ ലാപ്ടോപ്പിന്റെ ‘എല്ല്’ ( 'L' കീ) ഒടിച്ചവനാ ചിന്നു :) ‘എല്ലു’ പോയാല്‍ പുല്ലാണെന്ന് പറഞ്ഞ് അച്ഛനും അമ്മയും പിന്നേയും ലാപ്‌ടോപ് കൊണ്ടു നടക്കുന്നതു കണ്ട് ചിന്നു ‘T‘യും ‘P‘യും ‘K’യും ഒരൊറ്റ ദിവസം കൊണ്ട് പറിച്ചെടുത്തു. അന്ന് മാറ്റിവെച്ച ലാപ്‌ടോപ് ഈയടുത്ത് ചിന്നുവിന് വീണ്ടും എടുത്തു കൊടുത്തത് മുത്തച്ഛനും അമ്മൂമ്മയുമാണ്.
മുത്തച്ഛനും അമ്മൂമ്മയും അമ്മാമനുമായി പതിവായി ചാറ്റ് ചെയ്യുന്നതു കണ്ട്, ചിന്നുവിനും ചാറ്റിങ്ങില്‍ ഭ്രമം കയറി. പിന്നെപ്പിന്നെ ചിന്നുവും അമ്മാമനും തമ്മില്‍ വലിയ ചാറ്റ് ബഡ്ഡീസ് ആയി. മുത്തച്ഛനൊന്നും ചാറ്റ് ചെയ്യാന്‍ ചാന്‍സു കിട്ടാതായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ചിന്നു എന്തൊക്കെയാ ടൈപ് ചെയ്യാ എന്നല്ലേ? 1, 2, 3, ...9, 10 എന്നു ടൈപ്പ് ചെയ്യും. A-Z Z-A a-z z-a എല്ലാം മാറ്റിയും മറിച്ചും എഴുതും. cat എന്നു ചിന്നു എഴുതിയാല്‍ dog എന്നാവും അമ്മാമന്റെ മറുപടി. bat എന്നെഴുതിയാല്‍ bowl എന്നും. mickey ക്ക് minney എന്നും, google-ന് yahoo എന്നും ഉരുളയ്ക്കുപ്പേരി പോലെ അമ്മാമന്റെ മറുപടി വരും. അന്നന്ന് അമ്മാമന് പുതുതായി എന്തു ടൈപ്പു ചെയ്യും എന്നായി ചിന്നൂന് ഊണിലും ഉറക്കത്തിലും ചിന്ത. അതിനായി അവിടേയും ഇവിടേയും കണ്ട പല പുതിയ വാക്കുകളും അവന്‍ പഠിച്ചു.
ഒരു ദിവസം ചിന്നുവിനേക്കാള്‍ വലിയ കുറുമ്പ് അച്ഛന്‍ കാണിച്ചു. ചായ കുടിച്ച് കമ്പ്യൂട്ടറും നോക്കിയിരിക്കേ, കൈ തട്ടി ചായ മുഴുവന്‍ കീബോര്‍ഡിലേക്ക്! ഒന്നും രണ്ടുമല്ല, മിക്കവാറും കീകളും വര്‍ക്ക് ചെയ്യാതായി :( പക്ഷേ ചിന്നൂന്റെ ചാറ്റിങ്ങ് എന്നിട്ടും മുടങ്ങിയില്ല. അവന് ചാറ്റ് ചെയ്യാന്‍ നാലഞ്ചു കീകള്‍ തന്നെ ധാരാളം! അപ്പുറത്തിരിക്കുന്ന അമ്മാമന്റെ ക്ഷമ അപാരം എന്നു പ്രത്യേകം പറയേണ്ടല്ലോ!
വെള്ളിയാഴ്‌ച, ജൂൺ 15, 2007
ശനിയാഴ്‌ച, മേയ് 05, 2007
മക് നഗ്ഗറ്റ്സ്
അമ്മുമ്മയും മുത്തച്ഛനും അന്ന് പതിവു നടത്തത്തിനിടയില്‍ മക്‍ഡൊണാള്‍ഡ്സ് വരെ പോയി എന്നു കേട്ടതും അവിടെ കയറി വല്ലതും കഴിച്ചോ എന്നായിരുന്നു ചിന്നുവിന് അറിയേണ്ടിയിരുന്നത്.
“ഏയ്, ഞങ്ങള്‍ക്ക് അറിയില്ല്യല്ലോ, അവിടെ എന്തു കഴിക്കാന്‍ കിട്ടുമെന്ന്” എന്നായി മുത്തച്ഛന്‍.
പിറ്റേന്ന് ചിന്നുവിന് സ്കൂളില്‍ പോകേണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ‘ബൈ ബൈ’ കൊടുത്തതും ഇനി നടക്കാന്‍ പോകാമെന്ന് ചിന്നു. മക്‍ഡൊണാള്‍ഡ്സ് വഴി നടക്കാമെന്നതും അവിടെ കയറി കഴിക്കാമെന്നതും അവന്റെ തന്നെ ഐഡിയ.
അമ്മുമ്മയ്ക്കും മുത്തച്ഛനും വഴികാട്ടിയാവാനായി ചിന്നു മുന്നില്‍ തന്നെ നടന്നു.
“ഇത് മക്‍ഡൊണാള്‍ഡ്സ് അല്ല ട്ടോ... ഇത് ഗ്യാസ് സ്റ്റേഷനാ... ഇതു കഴിഞ്ഞാല്‍ ‘M’ എന്ന് ബിഗ് ആയി എഴുതി വെച്ചിട്ടുണ്ടാകും. അവിടെയാ മക്‍ഡൊണാള്‍ഡ്സ് “
“അവിടെ ചെന്നിട്ട് അമ്മുമ്മ മലയാളമൊന്നും പറയാന്‍ പാടില്ല്യ. മലയാളം പറഞ്ഞാലേ അവര് ‘What?' എന്നു ചോദിക്കും. അവരോടേ English പറയണം!”
“ഉവ്വ്... പറയാം. അവിടെ ചെന്നിട്ട് എന്താ ചിന്നു വാങ്ങേണ്ടത്?” അതായിരുന്നു അമ്മൂമ്മയ്ക്ക് അറിയേണ്ടിയിരുന്നത്.
“ചിന്നു പറഞ്ഞു തരുന്ന പോലെ അമ്മുമ്മ പറഞ്ഞോ... ചിക്കന്‍ നഗ്ഗറ്റ്സ് “
ഏതു വഴി മക്‍ഡൊണാള്‍ഡ്സിലേക്ക് കടക്കണം, എവിടെ ഓര്‍ഡര്‍ കൊടുക്കണം, കളിക്കാനുള്ളതൊക്കെ എവിടെയാണ്... ചോദിക്കും മുമ്പ് അമ്മുമ്മയ്ക്കും മുത്തച്ഛനും നിര്‍ദ്ദേശങ്ങള്‍ തുടരെത്തുടരെ കിട്ടിക്കൊണ്ടിരുന്നു! :)
വൈകീട്ട് അമ്മ എന്നോട് ചോദിച്ചു, “നിങ്ങളവനെ അവിടെ സ്ഥിരം കൊണ്ടു പോകാറുണ്ടല്ലേ?”. അത്രയ്ക്ക് പരിചയമായിരുന്നല്ലോ അവനവിടെ. മാസങ്ങള്‍ക്കു മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമേ അവനെ അവിടെ കൊണ്ടു പോയിട്ടുള്ളൂ എന്നു കേട്ടപ്പോള്‍ അമ്മയ്ക്ക് അതിശയം. :)

ഞായറാഴ്‌ച, ഏപ്രിൽ 08, 2007
ഗുഡ് നൈറ്റ്
“അമ്മുമ്മേ, ഇന്ത്യേല് നെറച്ച് കൊതുകുണ്ടൊ?”
“ഓ, കൊതുകിനെയൊക്കെ നമുക്ക് ‘ഗുഡ് നൈറ്റ്’ വെച്ച് ഓടിക്കാം, ചിന്നൂ”
“അതെന്താ, ‘ഗുഡ് നൈറ്റ്’ പറഞ്ഞാല്‍ കൊതുകുകള്‍ക്കൊക്കെ ഇത്ര പേടിയാണോ??”
ഇതെന്താണാവോ ഈയിടെയായി ചിന്നു മിമിക്രി സ്റ്റൈല്‍ ഡയലോഗ്‌സ് അടിക്കുന്നത്? :)

ഞായറാഴ്‌ച, ഏപ്രിൽ 01, 2007
കൊന്നപ്പൂക്കള്‍
“ചിന്നു ടിവി-യിലേക്ക് നോക്ക്... നിറയെ കൊന്നപ്പൂക്കള്‍!”
“അതെന്താ...‘കൊന്ന‘ പൂക്കളായത്?? ‘കൊന്നത് ‘ ന്നു പറഞ്ഞാല്‍ അടിച്ചു വീഴ്ത്തീത് ന്നല്ലേ?”
ഇത്ര നല്ല പൂക്കള്‍ക്ക് കൊന്നപ്പൂക്കള്‍ എന്ന പേര് എങ്ങനെയാ വന്നത്?

ശനിയാഴ്‌ച, മാർച്ച് 24, 2007
അക്ഷരചിത്രങ്ങള്‍
“അമ്മേ, M പോലെ ഒരു മലയാളം ആല്‍ഫബെറ്റുണ്ടല്ലോ. അതേതാ?“
“ഓ...അത് ‘ന’ ആണ്“
“ W പോലുള്ളതോ?”
“ധ”
“രണ്ട് ‘റ’ എഴുതി നടുക്ക് ഒരു വരയിട്ടാലോ?”
“അതേതാണാവോ? ചിന്നു എഴുതിക്കാണിക്ക്”
ചിന്നു പക്ഷേ എഴുതുകയല്ല, വരയ്ക്കുകയാണ്.
“ഇങ്ങനെ..”
“അമ്പട മിടുക്കാ...അത് ‘ഹ’ ആണ്”
“അമ്മ ചിന്നൂനെ മലയാളം ആല്‍ഫബെറ്റ്സ് ഒക്കെ പഠിപ്പിക്കണം”
“അമ്മ കുട്ടനെ പഠിപ്പിക്കാം, കേട്ടോ..കുറച്ചു കഴിയട്ടെ”
"ഇപ്പോ പഠിപ്പിച്ചില്ലെങ്കില്‍ വലുതാവുമ്പോ ചിന്നൂനൊന്നും അറിയില്ല :(“
ഈ ആവേശമൊക്കെ വലുതായാലും ഉണ്ടായാല്‍ മതിയായിരുന്നു!

ശനിയാഴ്‌ച, മാർച്ച് 10, 2007
അമ്മൂമ്മയ്ക്ക് അറിയില്ലേ ഇതൊന്നും?!
മുത്തച്ഛനും അമ്മൂമ്മയ്ക്കും എല്ലാം പരിചയപ്പെടുത്തുന്ന ചുമതല ഏറ്റെടുത്തത് ചിന്നുവാണ്. “ഇത് ചിന്നൂന്റെ മുറിയാണ്, ഇവിടെയാണ് ചിന്നൂന്റെ ഉടുപ്പെല്ലാം വെക്കുക... ഈ ടോയ് ഇങ്ങനെയാണ് കളിക്കേണ്ടത്” ...അങ്ങനെ അങ്ങനെ എല്ലാം.
അടുത്ത വീട്ടില്‍ പുല്ല് വെട്ടുന്ന ശബ്ദം കേട്ടിട്ട് അമ്മൂമ്മയ്ക്ക് മനസ്സിലായില്ല. “അത് ലോണ്‍ മോവറാണ്. അമ്മൂമ്മയ്ക്ക് അറിയില്ലേ ഇതൊന്നും? ഇന്ത്യേല് കോക്കനട്ട് ട്രീസ് ഒക്കെ ഉണ്ടായിട്ടും ലോണ്‍ മോവറൊന്നും ഇല്ലേ?!“ ചിന്നൂന് അദ്ഭുതം.
ടി.വി.യില്‍ എന്തോ കണ്ട് അമ്മൂമ്മ ചോദിച്ചു, “ഇതെന്താ?”. ബാക്കി എല്ലാവരും ടി.വി യിലേക്ക് നോക്കിയപ്പോഴേക്കും സ്ക്രീനില്‍ കണ്ടത് കുറച്ചു കുട്ടികളെയാണ്. എന്റെ നേരെ തിരിഞ്ഞ് ചിന്നുവിന്റെ ശബ്ദം താഴ്ത്തിയുള്ള ചോദ്യം, “അമ്മേ, ഇന്ത്യേല് babies -ഉം ഇല്ലേ? babies-നെ കണ്ടിട്ട് അമ്മൂമ്മ അതെന്താണെന്ന് ചോദിക്കുന്നു!”.
എങ്ങനെ ചിരിക്കാതിരിക്കും? :)

ശനിയാഴ്‌ച, ഫെബ്രുവരി 24, 2007
സ്പാനിഷ് ടീച്ചര്‍
മലയാളവും ഇംഗ്ലീഷും പോരാണ്ട് ചിന്നു ഇപ്പോള്‍ സ്കൂളീന്ന് സ്പാനിഷും പഠിക്കുന്നുണ്ട്. വൈകീട്ട് വീട്ടില്‍ എത്തിയാല്‍ അന്ന് പഠിച്ച വാക്കുകളൊക്കെ അച്ഛനും അമ്മയ്ക്കും പറഞ്ഞു തരും. ബ്ലൂവിന് ‘അസുല്‍’, റെഡിന് ‘റൊഹോ’, ഗ്രീനിന് ‘വേര്‍ഡെ’...അങ്ങനെ നിറങ്ങളൊക്കെയേ ഇപ്പോള്‍ പഠിച്ചിട്ടുള്ളൂ. പക്ഷേ അത് അച്ഛനും അമ്മയ്ക്കുമല്ലേ അറിയൂ, മുത്തച്ഛനും അമ്മൂമ്മയ്ക്കും അറിയില്ല്ലല്ലോ. കിട്ടിയ ചാന്‍സിന് ഒന്ന് ആളാകാമെന്ന് ചിന്നുവും കരുതി.
“മുത്തച്ഛന് സ്പാനിഷ് അറിയോ?”
“ഇല്ല്യല്ലോ”
“ചിന്നു പഠിപ്പിക്കാം... ചിന്നൂന് സ്പാനിഷ് ഒക്കെ അറിയാം.”
“ഉവ്വോ... പഠിപ്പിച്ചോളൂ എന്നാല്‍”
“ബ്ലുവിന്റെ സ്പാനിഷ് “അസുല്‍’“
“അസുല്‍”
“ഇനി... റെഡിന് റൊഹോ”
“റൊഹോ”
“ഗ്രീനിന് സ്പാനിഷ് വെര്‍ഡെ”
“വെര്‍ഡെ”
കൈയിലെ സ്റ്റോക്കൊക്കെ വേഗം തീര്‍ന്നു. പക്ഷേ അതു സമ്മതിച്ചു കൊടുക്കുന്നതെങ്ങനെ? “വാതിലിന് സ്പാനിഷ് എന്താ ചിന്നു?”
“ഡോറിന്..... വോട്ടി” !
“പശുവിനോ?”
“കൊക്കൊക്കൌ” !!
വായില്‍ തോന്നിയതൊക്കെ ചിന്നൂന് സ്പാനിഷ് ആണെന്ന് മുത്തച്ഛനും അമ്മുമ്മയ്ക്കും വൈകാതെ മനസ്സിലായി. ഏതു വാക്കു ചോദിച്ചാലും അവന്‍ അതിന്റെ സ്പാനിഷ് തര്‍ജ്ജമ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. അവര്‍ക്ക് നല്ലൊരു ചിരിക്ക് വകയായി.
“ചിന്നു ഇന്ന് മുത്തച്ഛനേയും അമ്മൂമ്മയേയും സ്പാനിഷ് പഠിപ്പിച്ചൂലോ..” വൈകീട്ട് അച്ഛനും അമ്മയും എത്തിയതേയുള്ളൂ. അദ്ധ്യാപകരായിരുന്ന മുത്തച്ഛനും അമ്മൂമ്മയ്ക്കും മുമ്പില്‍ ചിന്നു ഒരു സ്പാനിഷ് ടീച്ചറുടെ വേഷം കെട്ടിയ കഥ അങ്ങനെയാണ് അച്ഛനും അമ്മയും അറിഞ്ഞത്.

വ്യാഴാഴ്‌ച, ഫെബ്രുവരി 15, 2007
ചെണ്ടക്കാരന്‍ ചിന്നൂസ്
ചിന്നൂനെ കാണാന്‍ അമ്മൂമ്മയും മുത്തച്ഛനും വരുന്നു!
“ചിന്നൂന് എന്താ വേണ്ടത് നാട്ടീന്ന്?”
“ഒരു ഡ്രം.. അതു മാത്രം മതി”.
ഉത്തരം ഒട്ടും വൈകിയില്ല. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കൊണ്ടു വന്ന ചെണ്ട കളിച്ചു മതിയാവും മുമ്പ് പൊട്ടിപ്പോയത് അവന്‍ മറന്നിട്ടില്ല്ല. ഫോണ്‍ വെച്ചതും പിന്നെ ചിന്തകളായി. “ചെണ്ട എന്തു കളറാവും? ചെണ്ടക്കോല്‍ ബ്ലു ആവുമോ ആവോ?”
എയര്‍പോര്‍ട്ടില്‍ ബാഗേജിനായി കാത്തുനില്‍ക്കുമ്പോള്‍ അമ്മൂമ്മയോട് ചിന്നൂന്റെ ചോദ്യം. “ ചെണ്ട ഏതു ബാഗിലാ?”. അമ്മുമ്മയും മുത്തച്ഛനും എത്താന്‍ വൈകിയിട്ടും ഉറങ്ങാതെ ചിന്നു എയര്‍പോര്‍ട്ടിലേക്ക് പോയത് പിന്നെ എന്തിനാ?
അങ്ങനെ ചിന്നൂന് ഒന്നല്ല, രണ്ട് ചെണ്ട കിട്ടി. ഒന്ന് മുത്തച്ഛന് ഇഷ്ടപ്പെട്ടത് , മറ്റൊന്ന് അമ്മുമ്മയ്ക്കും. പിന്നെ ചെണ്ട കഴുത്തിലിട്ട് നല്ല കൊട്ടു തന്നെ. “ചിന്നു ഇതെങ്ങനെ കൊട്ടാന്‍ പഠിച്ചു?” മുത്തച്ഛന് അത്ഭുതം. “അത് ചിന്നു ടിവീല് കണ്ടിട്ടുണ്ട്...”
അങ്ങനെ തല്‍ക്കാലം ഇവിടെ ചെണ്ടകളും ചെണ്ടക്കാരനും കൂടെ നല്ല ഘോഷമാണ്. ചെണ്ടപ്പുറത്ത് കയറി നില്‍ക്കാന്‍ പറ്റുമോ എന്നൊക്കെ പരീക്ഷിച്ചു നോക്കി, ചിന്നു ചെണ്ടകള്‍ പൊട്ടിക്കുന്ന വരെയെങ്കിലും.

വ്യാഴാഴ്‌ച, ഫെബ്രുവരി 01, 2007
ചെറിയ തുടക്കങ്ങള്‍
ചിന്നൂന് അവന്റെ സ്കൂള്‍ ഇഷ്ടമായില്ലെന്ന്. കാരണം എന്തെന്നോ?
“അത് small കുട്ടികള്‍ക്കുള്ളതായോണ്ടാ എല്ലാടത്തും ‘small beginnings’ എന്ന് small ലെറ്റേര്‍സില്‍ എഴുതിയിരിക്കണേ. ചിന്നു അത്ര small ഒന്നും അല്ലല്ലോ. ചിന്നൂന് ബിഗ് ലെറ്റേര്‍സില്‍ 'BIG BEGINNINGS' എന്ന് എഴുതിയ സ്കൂളിലാ പോവണ്ടെ“.
:)

വ്യാഴാഴ്‌ച, ജനുവരി 25, 2007
'Fence Engineer'
“അമ്മേ, അച്ഛന്‍ എന്ത് എന്‍ജിനീയറാ?”
“ടെലികോം എന്‍ജിനീയര്‍”
“അമ്മ എന്ത് എന്‍ജിനീയറാ?”
“അമ്മ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍”
“എന്നാലേ, ചിന്നു ‘Fence Engineer‘ ആവാം”
“എന്ത് എന്‍ജിനീയര്‍??”
“Fence Engineer. അത്.. ഫെന്‍സിന് കേടു വന്നാല് ചിന്നു ശരിയാക്കും. വീട്ടില് animals ഒന്നും വരാണ്ടിരിക്കാന്‍”
“അത് കൊള്ളാലോ ചിന്നൂ :)...”
ശനിയാഴ്‌ച, ജനുവരി 20, 2007
ഡ്രീംസ്
"അമ്മേ, ചിന്നു ഇന്നലെ ചില ഡ്രീംസ് ഒക്കെ കണ്ടു.”
“ഉവ്വോ, എന്താ ചിന്നു കണ്ടത്??”
“അത്... മഴ പെയ്തിട്ട് സ്പൈഡറിന്റെ നെറ്റ് നനഞ്ഞു. നെറ്റ് നനഞ്ഞ കാരണം സ്പൈഡര്‍ വഴുക്കി താഴെ വീണു!”
“അതേയോ? എന്നിട്ടോ?”
“അത്രേയുള്ളൂ... വേറേയും ഡ്രീം കണ്ടു. പൂച്ചയുടെ ബെഡ് ആരോ എടുത്തു. അപ്പോ പൂച്ച ഡോഗിന്റെ ബെഡില്‍ കിടന്നു. അപ്പോ ഡോഗിന് ഉറങ്ങാന്‍ ബെഡ്ഡില്ല.”
“അയ്യോഡാ... അപ്പോ ഡോഗ് ഉറങ്ങിയില്ലേ?”
“അപ്പഴയ്ക്കും പൂച്ചയുടെ ബെഡ് കിട്ടി. അപ്പോ പൂച്ച പൂച്ചേടെ ബെഡില്‍ ഉറങ്ങി. ഡോഗി ഡോഗീടെ ബെഡില്‍ ഉറങ്ങി.” :)

വെള്ളിയാഴ്‌ച, ജനുവരി 12, 2007
കഥയിലെ ആന അത്രയ്ക്ക് ദുഷ്ടനോ?
അന്നും ഞാന്‍ ചിന്നുവിന് ഒരു കഥ വായിച്ചു കൊടുക്കുകയായിരുന്നു.
“ഒരിക്കല്‍ രണ്ടു കുരുവികള്‍ ഒരു കൊടുംകാട്ടില്‍ കൂടുകെട്ടി. പെണ്‍കുരുവി ഇട്ട മുട്ടകള്‍ അവ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു പോന്നു. ഒരു ദിവസം ഒരാന അവയുടെ കൂടിരുന്ന മരച്ചില്ല്ല വലിച്ചൊടിച്ചു. മുട്ടകളെല്ലാം ഉടഞ്ഞു നശിച്ചു. :( പെണ്‍കുരുവിയുടെ കരച്ചില്‍ കേട്ട് ഒരു മരംകൊത്തി പറന്നു വന്നു. എല്ലാവരും കൂടി ദുഷ്ടനായ ആനയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു”.
തുടര്‍ന്നു വായിക്കും മുമ്പ് ചിന്നൂന്റെ ചോദ്യം.
“അമ്മേ, മുട്ട തിന്നാനുള്ളതല്ലേ?”
“ഈ മുട്ടകളില്‍ നിന്നാണ് കുരുവിക്കുട്ടികള്‍ ഉണ്ടാവുക. അത് പൊട്ടിച്ചത് കഷ്ടല്ലേ, ചിന്നൂ?”
“നമ്മള്‍ മുട്ട തിന്നൂലോ?”
അവന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എനിക്ക് വീണ്ടും ഉത്തരം മുട്ടുന്നു.

ശനിയാഴ്‌ച, ജനുവരി 06, 2007
Exercise
ആഴ്ചയില്‍ മൂന്നു ദിവസം സ്കൂളില്‍ പോവാന്‍ തുടങ്ങിയതു മുതല്‍ ചിന്നു നന്നായങ്ങ് മെലിഞ്ഞു പോയി. എന്നും മമ്മയുടെ അടുത്ത് പോയിരുന്നപ്പോള്‍ എത്ര നന്നായിരുന്ന കുട്ടിയാണെന്നോ. :(
“എന്താ ചിന്നു സ്കൂളില്‍ നിന്നും ഒന്നും കഴിക്കാത്തത്? മെലിഞ്ഞു പോയത് നോക്ക്” മമ്മ ഒരു ദിവസം ചോദിച്ചു.
“അല്ലല്ല, അത് ചിന്നു exercise ചെയ്തിട്ടാ...”!
അതെയതെ. അച്ഛന്‍ exercise ചെയ്യുമ്പോള്‍ അപ്പുറത്തു കിടന്ന് കാലുപൊക്കലും കുതിരപ്പുറത്തിരുന്നാടലും പതിവുണ്ടേ. അങ്ങനെയാണത്രേ മെലിഞ്ഞു പോയത്! :)

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)