ഞായറാഴ്‌ച, നവംബർ 20, 2011

വ്യാഴാഴ്‌ച, നവംബർ 10, 2011

നാലുമണി പലഹാരം

പൊരിയില്‍  നാളികേരം ചിരകിയതും പഞ്ചസാരയും അല്പം എണ്ണയും തൂവി അമ്മ ഉണ്ടാക്കാറുള്ള ഒരു നാലുമണി പലഹാരമുണ്ട്. അതോര്‍ത്ത് ഇവിടെ കിട്ടുന്ന സീറിയല്‍ വെച്ച് അങ്ങനൊരു സ്നാക്ക് ഉണ്ടാക്കിയതാണ്‌ ഞാന്‍.
"ദേവൂ, ഇതൊന്നു കഴിച്ച് നോക്ക്..."
ഒരു സ്പൂണ്‍ കഴിച്ചതേയുള്ളൂ. " I don't like this!" തീരുമാനിച്ചു കഴിഞ്ഞു.
"അത്   സീറിയലും ഷുഗറും കോകനട്ടും ആണ്‌. എല്ലാം ദേവൂന്‌ ഇഷ്ടമുള്ളത്. കുറച്ചു കൂടെ കഴിച്ച് നോക്ക്"
"I don't like coconut!"
"കേരളത്തീന്നുള്ള എല്ലാര്‍ക്കും coconut  ഇഷ്ടാണല്ലൊ"
"I am not from Kerala. I don't think so!"
"Then where are you from ??"
"I don't know. But I don't like coconut!!".

അപ്പോഴേക്കും ദേവു ഓടിപ്പോയ്ക്കഴിഞ്ഞു. ഇനി ദേവൂനെന്താ കഴിക്കാന്‍ കൊടുക്കേണ്ടതെന്നു അമ്മ ആലോചിച്ചു കണ്ടെത്തട്ടെ.

ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

A million years ago

മൂന്നര വയസ്സുള്ള ദേവൂട്ടി പറയുന്നതു കേള്‍ക്കൂ.


"A million years ago, when I was a baby,.... " !!!! :)

വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

ഇനിയെന്തു ചെയ്യും??

ദേവൂനെ സ്കൂളില്‍ നിന്ന് കൊണ്ടുവരാന്‍ ചെന്നതാണ്‌ അച്ഛന്‍.
"അച്ഛാ, അതാണ്‌ ഷെറീന്‍"...
"ആ...ദേവൂന്റെ ബെസ്റ്റ് ഫ്രെണ്ടാണല്ലേ?"
"Not any more!"
"അതെന്തു പറ്റി??"
"She yelled at me today!"
"ആഹാ..അപ്പോ പിന്നേയും വഴക്കിട്ടല്ലേ?"
"She didn't tear her paper properly. I told her that. Then she yelled at me saying 'I will tear your house!'. She is not my friend any more!!". അപ്പോഴേക്കും മുഖത്താകെ സങ്കടമായി. "I don't have any friends at school now :("

അപ്പോ ജിയയോ?
"Jiya was rude with Kendall and Amy the other day. I don't want to be her friend'.
"Kendall?"
"She is friends with Shereen. So I don't want to make her my best friend".
"അപ്പോ ലോഗനായാലോ?"
"Logan is a boy. I don't want to be friends with boys".
"ഇനി ബാക്കി ആരുണ്ട്? ഗ്രേസോ?"
"Grace is a new girl. Not my  friend!"
"ഇനിയും ആശ്റിതയുണ്ടല്ലോ?"
"Aashrita is not my height. Friends should be same height". !!

ഇനിയെന്തു ചെയ്യും?? :)

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

ഉറക്കം വരാഞ്ഞാല്‍...

ഉറക്കം വരാത്ത കുട്ടിയെ കിടത്തി ഉറക്കാന്‍ നോക്കും അച്ഛനും അമ്മയും. സ്കൂളില്‍ ഉച്ചയുറക്കവും കഴിഞ്ഞെത്തുന്ന ദേവൂന്‌ 10 മണിയായാലും ഉറക്കം വന്നില്ലെങ്കില്‍ പിന്നെന്തു ചെയ്യും? അങ്ങനെ ഉറക്കം വരാതെ കിടക്കുന്നതിനിടയില്‍, ദേവൂന്റെ പരാതി, "I don't like this night coming every night!" :)

ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

ലോലിപോപ്സ്

ദേവൂന്റെ ഭാഷയില്‍...
ഇത് ലോലിപോപ്സ്

ഇത് ലോലി-ലോലി-ലോലി-ലോലിപോപ്!
ഓരോ വട്ടത്തിനും ഓരോ ലോലി :)

ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

ആരാവണം?

ക്രയോണെടുത്ത് വരച്ചുകൊണ്ടിരിക്കെയാണ്‌ പെട്ടെന്നെന്തോ ഓര്‍ത്ത പോലെ ദേവു അടുത്തേക്ക് ഓടി വന്നത്.
"അമ്മാ,  I am going to be a teacher when I grow up, just like Miss Timberly!"
"അതു കൊള്ളാലോ..മോളൊരു ടീച്ചറായിക്കോ, കേട്ടോ". ഒരു ചിരിയോടെ തിരിച്ചു പോയി ദേവു വര തുടര്‍ന്നു. അധികം കഴിയും മുമ്പേ വീണ്ടുമൊരു ബോധോദയം.
"അല്ലെങ്കില്‍ വേണ്ടാ.. I am going to be a mommy".  കൈയിലെ ടെഡ്ഡി ബെയറിനെ മാറോട് ചേര്‍ത്താണവള്‍ പറഞ്ഞത്.
ഏ... കേട്ടിരുന്ന അച്ഛനൊന്നു ഞെട്ടിയോ? :)
പക്ഷേ ഞാന്‍ കാതോര്‍ത്തത് " just like amma " എന്നവള്‍ കൂട്ടിച്ചേര്‍ക്കുമോ എന്നറിയാനായിരുന്നു.

അതുണ്ടായില്ല, കേട്ടോ. :(

ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011

ബാലവിഹാര്‍

ഞായറാഴ്ചകളില്‍ ചിന്നു ഇപ്പോള്‍ ബാലവിഹാറിനു പോകുന്നുണ്ട്. കുട്ടികള്‍ ക്ലാസ്സിലിരിക്കെ കൂടെ വരുന്ന അച്ഛനമ്മമാര്‍ക്ക് കേട്ടിരിക്കാന്‍ ചിന്മയാനനന്ദ സ്വാമികളുടെ പ്രഭാഷണങ്ങള്‍ അവിടെ പ്രൊജെക്‍റ്റ് ചെയ്യും. കഴിഞ്ഞ ആഴ്ച അമ്മയുടെ കൂടെ അതും കേട്ടിരിക്കേണ്ടി വന്നു ദേവൂന്‌. അന്ന്‌ ബോറടി മാറ്റാന്‍ അവള്‍ പെട്ട പാട്‌ അമ്മ നന്നായി കണ്ടതുമാണ്‌. എന്നിട്ടും ഇത്തവണയും ദേവൂനേയും കൊണ്ടാണ്‌ അമ്മ പോയത്. സ്ക്രീനില്‍ വീണ്ടും ചിന്മയാനന്ദജിയുടെ മുഖം തെളിഞ്ഞു വന്നു. പ്രഭാഷണ പരമ്പരയുടെ അടുത്ത ലക്കം തുടങ്ങി.
"കഴിഞ്ഞ ആഴ്ച കണ്ടതല്ലേയമ്മേ ഇത്‌? പിന്നേയും ഇതു കാണാന്‍ എന്തിനാ ഇവിടെ ഇരിക്കണേ?"
അക്ഷമയോടെ ദേവൂന്റെ ചോദ്യം. സ്ക്രീനില്‍ ഒരേ മുഖം.. കേള്‍ക്കുന്നത് ഒരേ ശബ്ദം..അപ്പോള്‍ ചോദ്യം തികച്ചും ന്യായം തന്നെ!

ശനിയാഴ്‌ച, സെപ്റ്റംബർ 24, 2011

Boys are rude!!

ദേവൂന്റെ ക്ലാസ്സിലെ ആണ്‍കുട്ടികളില്‍ അധികവും നല്ല കുറുമ്പന്മാരാണ്‌. മിക്കവാറും എന്നും തന്നെ റീസ് മുടി പിടിച്ചു വലിച്ചെന്നും മറ്റും പരാതിയുമായിട്ടായിരിക്കും അവളുടെ വരവ്‌. ടീച്ചറും പറഞ്ഞു ആണ്‍കുട്ടികളെക്കൊണ്ടു തോറ്റു എന്നു്‌.

പക്ഷേ,
വീട്ടില്‍ ദേവൂന്റെ ഏട്ടന്‍ പാവാണ്‌. എട്ടു വയസ്സുകാരന്‍ ഒരു നാലു വയസ്സുകാരനാവുന്നതു കാണാം ദേവൂന്റെ ഒപ്പം കൂടുമ്പോള്‍. "ചിന്നൂ.." എന്നൊരു അധികാരത്തിലേ അവള്‍ വിളിക്കൂ. "ഏട്ടാ.." എന്നു വിളിക്കണം എന്നൊക്കെ പറഞ്ഞ് പറഞ്ഞ് അമ്മയ്ക്ക് മടുത്തു. ചിന്നൂനും അവളുടെ വിളിയാണിഷ്ടം.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ഇടയ്ക്ക് ദേവൂന്റെ അധികാരമെടുക്കല്‍ കൂടുമ്പോള്‍ ചിന്നൂന്റെ ക്ഷമ കെടും. അപ്പോള്‍ കുഞ്ഞനിയത്തിയോടുള്ള സ്നേഹമൊക്കെ അവന്‍ മറക്കും. അവളെ ഉന്തിയിടുകയോ, ടോയ് തിരികെ തട്ടിപ്പറിച്ച് വാങ്ങുകയോ ചെയ്യും. അങ്ങനെ എന്തോ ആണ്‌ അന്നുണ്ടായത്. കണ്ടു നിന്ന അച്ഛനും മോനെ സപ്പോര്‍ട്ട് ചെയ്തു. ഇതു ദേവൂന്‌ സഹിച്ചില്ല. ചുണ്ടു പിളര്‍ത്തി വാവിട്ടു കരഞ്ഞ് അവള്‍ എന്റെ അടുത്തേയ്ക്ക് ഓടി വന്നു. എന്റെ തോളത്തു ചാഞ്ഞ് അവള്‍ ഏങ്ങിക്കൊണ്ടാണ്‌ പറഞ്ഞത്.
"അമ്മാ... Boys are rude!!" !
ആഹാ! boys
അങ്ങനെ പക്ഷം ചേരുകയാണെങ്കില്‍ അമ്മ ഉറപ്പായും ദേവൂന്റെ പക്ഷം ചേരണ്ടേ?! :)

ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ദു:സ്വപ്‌നങ്ങള്‍

കുറച്ചു നാളായി കുട്ടിച്ചാത്തന്മാരും ലുട്ടാപ്പികളും മന്ത്രവാദിനികളും ദേവൂന്റെ കൂട്ടുകാരാണ്. അവളുടെ വരകളിലും കഥകളിലും എല്ലാം അവരുണ്ട്. അപ്പോള്‍ പിന്നെ രാത്രി സ്വപ്നങ്ങളില്‍ അവര്‍ വരുന്നതില്‍ അത്ഭുതമൊന്നും ഇല്ലല്ലോ. "ദേവു bad ഡ്രീം കാണുന്നു, അമ്മാ". ചുണ്ട് വിടര്‍ത്തി അവള്‍ പരിഭവം പറയുന്നു.
"മോള്‍ ഉണ്ണിക്കണ്ണനെ വിളിച്ച് ഉറങ്ങി നോക്ക്..."
" ഉണ്ണിക്കണ്ണാ, സ്വപ്നത്തില്‍ എന്റെ കൂടെ കളിക്കാന്‍ വരാമോ? ... ദേവൂന് ഇന്ന് bad ഡ്രീം ഒന്നും കാണണ്ട " എന്നും പറഞ്ഞു ഉറങ്ങി അവള്‍.

പത്ത് മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മുമ്മ അമ്മയോട് ഇത് തന്നെ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അമ്മയുടെ വിളി കേള്‍ക്കാന്‍ ഉണ്ണിക്കണ്ണന്‍ ഇന്ന് വരെ അമ്മയുടെ സ്വപ്നത്തില്‍ എത്തിയിട്ടില്ലെന്നും പാവം എന്റെ കുഞ്ഞ്‌ അറിയേണ്ട!

ഞായറാഴ്‌ച, ഓഗസ്റ്റ് 28, 2011

അമ്മേടെ കിളിക്കുഞ്ഞ്‌

അമ്മയുടെ മടിയില്‍ ചുരുണ്ടുകൂടിയിരുന്ന്‌ കൈയുടെ ചൂടും തട്ടിയിരിക്കാന്‍ ദേവൂന്‌ വലിയ ഇഷ്ടാണ്‌. അന്നൊരു ദിവസം, എന്റെ മടിയിലങ്ങനെ ഇരിക്കുമ്പോള്‍, ഒരു കുസൃതി നിറഞ്ഞ ചിരിയോടെ അവളെന്നോട് പറഞ്ഞു. "അമ്മാ... I am your baby still in the egg..hatch me." !! :)

Friends and family

ദേവൂട്ടി അമ്മയുടെ മടിയിലാണ്‌. രണ്ടു കൈ കൊണ്ടും കുഞ്ഞിനെ പൊതിഞ്ഞ് കവിളത്തൊരുമ്മ നല്‍കി അമ്മ ചോദിച്ചു.
"അമ്മേടെ ബെസ്റ്റ് ഫ്രെണ്ട് അല്ലേ മോളൂ, നീ?"
"No..."
പിന്നെ??
"We are not friends, we are family...you know?"
!!

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

ദേവൂട്ടിക്കുട്ടി

ദേവൂട്ടിക്ക് വയസ്സ് മൂന്നായി. എന്നാലും ഞാൻ അമ്മേടെ ബേബിയല്ലേ എന്നും പറഞ്ഞ് അവൾ ഇടയ്ക്ക് ഓടി വരും. അപ്പോൾ അമ്മ എടുക്കണം. ഇല്ലെന്നാൽ രണ്ടു കയ്യും കെട്ടി വെച്ച് മുഖവും വീർപ്പിച്ച് താഴോട്ട് നോക്കിയൊരു നില്പാണ്‌. അതിനർത്ഥം അവൾ പിണങ്ങിയെന്നാണ്‌.

അങ്ങനെ അന്നവൾ എന്റെ ഒക്കത്തായിരുന്നു. അപ്പുറത്തു നിന്നും ചിന്നു എന്തോ വിളിച്ചു പറയുന്നു. അവനെന്തോ വേണം. 'ഒക്കത്തു കുട്ടിയാണല്ലോ!'.. ഞാൻ പതുക്കെ ആത്മഗതം ചെയ്തു. ചിന്നു അതു കേട്ടിട്ടുണ്ടാവില്ല. ദേവൂട്ടി അപ്പോൾ ഉറക്കെ വിളിച്ചു പറയുന്നു, "അമ്മയുടെ ഒക്കത്ത് കുട്ടിയുണ്ട് !". അടുത്ത് തന്നെയിരുന്ന അച്ഛൻ ചിരിയോടെ ആണ്‌ ചോദിച്ചത്. "ഏതു കുട്ടി?" മറുപടി അവൾ തന്നെ പറഞ്ഞു. "ദേവൂട്ടിക്കുട്ടി" !! :)