വെള്ളിയാഴ്‌ച, നവംബർ 09, 2012

The Orangutan family

ചിന്നു: "Devu, we are two little orangutans!"
ദേവു:"yes, we are.. yes, we are.. two little orangutans! And amma is the big orangutan!"
ചിന്നു:"No, she is human! We are THE orangutans"
ദേവു:"No, she is not! Look at her.. She is just like us! She's an Orangutan!"

:)

McDonalds

"amma... I have a song for you!"
"ഉവ്വോ? :) പാടൂ, അമ്മ കേള്‍ക്കട്ടെ"
"If you drive straight to McDonalds, I 'll sing. Then only I will sing!"
"ആഹാ! ഭീഷണിയാണല്ലേ? എന്നാലെന്റെ മോളിപ്പോള്‍ പാടണ്ട!"

വ്യാഴാഴ്‌ച, ഒക്‌ടോബർ 11, 2012

മുത്തച്ഛന്റെ കുട്ടി

മുത്തച്ഛനും അമ്മൂമ്മയും വന്നിട്ട് കുറച്ചു നാളുകളായി. ദേവു രണ്ടു പേരുമായും നല്ല കൂട്ടുമാണ്‌. മുത്തച്ഛന്റെ പുറത്തെ ചാക്കോ കഴുത്തില്‍ തൂങ്ങുന്ന ഭാണ്ഠമോ ആണ്‌ ദേവു അധിക സമയവും.

എന്നാലും ഇടയ്ക്ക് ദേവു മുത്തച്ഛനുമായി പിണങ്ങും. അപ്പോള്‍ ഒരൊറ്റ കരച്ചിലാണ്‌.
" I want my amma...എനിക്കെന്റെ അമ്മയെ വേണം!"
മുത്തച്ഛനെന്താ humor sense എന്നോ?:) മുത്തച്ഛനും കരയും. "എനിക്കെന്റെ കുട്ടിയെ വേണം. I want my daughter!!"
കരഞ്ഞു കൊണ്ടിരുന്ന ദേവു അതു കേള്‍ക്കേണ്ട താമസം പൊട്ടിച്ചിരിക്കും. മുത്തച്ഛനും കൊച്ചുമോളും പിന്നെയും കൂട്ടാവും.

office-ല്‍ നിന്നും ഞാന്‍ വന്നു കേറിയതേയുള്ളൂ. ദേവു വിളിച്ചു പറയുന്നു.
"മുത്തച്ഛാ, നിന്റെ കുട്ടി വന്നു!"
"നിന്റെയോ? മുത്തച്ഛനോടങ്ങനെയാ പറയുക??" ദേഷ്യത്തോടെയുള്ള എന്റെ ചോദ്യം ആരു കേള്‍ക്കാന്? മുത്തച്ഛനും മോളും കൂടെ അവിടെ ചിരിയോ ചിരി! :)

ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012

Knock knock!

ദേവു: "knock..knock"
അമ്മ: "Who's there?"
ദേവു: "chinnu and devu"
അമ്മ: "chinnu devu who??"
ദേവു (അമ്മയുടെ വയറില്‍ തട്ടിയിട്ട്):"hello?? chinnu devu.. from your tummy.. don't you remember?? How can you forget???!!"

അമ്മയ്ക്ക് ചിരി പൊട്ടിപ്പോയി! :)

 

തിങ്കളാഴ്‌ച, ഒക്‌ടോബർ 08, 2012

100 years from now...

ചിന്നൂന്റെ പഴയ school work തരം തിരിച്ചു വെയ്ക്കവേ ആണ് കഴിഞ്ഞ കൊല്ലം അവന്‍ എഴുതിയ ഈ  journal entry വീണ്ടും എന്റെ കണ്ണില്പെട്ടത്.

100 years from now...

It will be 2111. I will turn 108. I will be the wisest man in Olathe, KS. I might still look like I am 52. I might be able to run 11 mph. My hair will be black and gray when I am 108 years old. I would be at my best whenever I play with my grand children.

:) :)

ഉയരം

ചിന്നു: "അമ്മാ, why are men taller than women? "
അമ്മ: "അതങ്ങനെയാണ്‌, ചിന്നു..Men are supposed to be taller than women."
ചിന്നു:"This is like when I ask what is 2+2, you are answering 2+2 is supposed be 2+2!"
ദേവു: "ഞാന്‍ പറയാം why men are taller than women എന്ന്‌. Boys are coming out of amma's tummy first. Girls come out only when boys wish for them. So they are not getting enough years to grow as tall as men. That's why!"

ദേവു നോക്കിയപ്പോള്‍, ചിന്നു ദേവൂനേലും മൂത്തതാ. അച്ഛന് അമ്മയേക്കാള്‍ മൂത്തതാ, പിന്നെ മുത്തച്ഛന്‍ അമ്മൂമ്മയേക്കാളും. :)

ഞായറാഴ്‌ച, ജൂലൈ 08, 2012

സങ്കടം

"Sometimes I like Dora hair... Sometimes I like long hair!
Sometimes I want new home... Sometimes I like OUR home!
I don't know what I want, amma!"

നാലര വയസ്സിലെ ഓരോ സങ്കടങ്ങളേ!

ശനിയാഴ്‌ച, ജൂൺ 30, 2012

ദു:സ്വപ്നങ്ങള്‍ പിന്നേയും

ഒരു ചെറിയ തേങ്ങലോടെയാണ്‌ ദേവു കണ്ണു തുറന്നത്.
"എന്താ മോളേ, വേണ്ടാത്ത സ്വപ്നം വല്ലതും കണ്ടോ നീയ്?"
"ഉം... scary ആയിരുന്നു :("
"ഉണ്ണിക്കണ്ണനെ വിളിച്ചിട്ടല്ലല്ലേ ഇന്നലെ കിടന്നത്?"
"ഞാന്‍ വിളിച്ചതാ...But he was busy with India people."
!!! :)

ഞായറാഴ്‌ച, ഏപ്രിൽ 29, 2012

Drink Recipe

ദേവു ഒരു drink ഉണ്ടാക്കുന്ന തിരക്കിലാണ്‌. സോഡായൊക്കെ തന്നെത്താന്‍ കപ്പിലേയ്ക്ക് ഒഴിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞ് ഗ്ലാസ്സിലെ ഡ്രിങ്കുമായി അവള്‍ അടുത്തെത്തി.
"അമ്മ ഇതു കുടിച്ച് നോക്ക്"
നിറയെ ഐസ് ഇട്ടിട്ടുണ്ട്. ഞാന്‍ കുറച്ച് വായിലേയ്ക്ക് ഒഴിച്ചു.
"കൊള്ളാം, ദേവൂ!"അവളുടെ മുഖത്ത്  ഒരു ചിരി.
 "അമ്മയ്ക്ക് റെസിപി വേണോ?"
"വേണം, ദേവൂ"
"കൊറച്ച് Sprite ഒഴിക്ക്യാ..പിന്നെ നെറച്ച് ഐസ് ഇടാ..പിന്നെ കൊറച്ച് വെള്ളം, കൊറച്ച് കോക്.. അത്രേള്ളൂ"
റെസിപി എഴുതി വെയ്ക്കണോ ആവോ? :)

വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2012

അച്ഛനൊരു കത്ത്

ചിന്നൂന്റെ ക്ലാസ്സ് ടീച്ചര്‍ മിസ്സിസ്സ് മോക്കലിന്റെ ഇ-മെയില്‍.

"കുട്ടികളോട് വീട്ടിലെ ആര്‍ക്കെങ്കിലും ഒരു കത്തെഴുതാന്‍ പറഞ്ഞു ഞാന്‍. സ്വന്തം വീടിന്റെ അഡ്രസ്സ് അറിയുമോ എന്നു മാത്രം നോക്കാനായിരുന്നു, അത്. പക്ഷേ, കിട്ടിയത് അതിനുമെത്രയോ കൂടുതല്‍! അവരെഴുതിയ കത്തുകള്‍ ഇന്നു വീട്ടിലേക്ക് വരുന്നു. അവരുടെ കൊച്ചു മനസ്സുകളില്‍ നിന്നും എഴുതിയ വരികള്‍ ആണവ. വായിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞാല്‍ ഒപ്പാന്‍ ടിഷ്യൂസ് റെഡി ആക്കി വെച്ചോളൂ :)"

ഒരു പാട് പ്രതീക്ഷകളോടെയാണ്‌ ഞാന്‍ ചിന്നൂന്റെ ബാഗ് തുറന്ന് കത്ത് തപ്പിയെടുത്തത്.
കത്തിതാ...

Dear Dad,
Thank you for helping me with Chess and math.
Is gas the only form that can change into plasma,liquid and solid in 1 step? Did you know Venus is hotter than Mercury and Neptune is colder than pluto? Will Earth be a planet 5 billion years from now? Is pi infinite?
...
Love,
Chinmay

ഞാന്‍ കരയണോ ചിരിക്കണോ?

ചൊവ്വാഴ്ച, മാർച്ച് 27, 2012

ബാര്‍ബി അമ്മൂമ്മ

"അമ്മൂമ്മേ, അമ്മൂമ്മേടെ അമ്മേടെ പേരെന്താ?"
"ലക്ഷ്മിക്കുട്ടി"
"അമ്മൂമ്മേടെ അമ്മൂമ്മയുടെ പേരോ?"
"കുഞ്ഞിക്കാളി"
"ആ അമ്മൂമ്മെടെ അമ്മയോ?"
"ഊലി അമ്മൂമ്മ"
"അയ്യേ, അതെന്തൊരു പേരാ??"
"ആ.. അത് പണ്ടുള്ളൊരു പേരാ മോളെ... എനിക്കും ആ പേര്‍ ഇടാനിരുന്നതാ. പക്ഷേ ഊലിയമ്മൂമ്മ പറഞ്ഞു. 'എന്റെ പേരൊന്നും ഇടണ്ട. അതിലും എത്രയോ നല്ല പേരുകളുണ്ട്. ദേവകി എന്നായിക്കോട്ടെ' എന്ന്"
"അത് ഭാഗ്യായി. എനിക്ക് ഊലി എന്ന പേര്‍ ഒട്ടും ഇഷ്ടായില്ല!"
അമ്മൂമ്മ പതിയെ ചിരിച്ചു.
"ഊലിയമ്മൂമ്മയുടെ അമ്മയുടെ പേരറിയോ, അമ്മൂമ്മയ്ക്ക്?"
"അതെനിക്കോര്‍മയില്ല, മോളേ"
 
ഇത് ഞാനും എന്റെ അമ്മൂമ്മയും തമ്മില്‍ വര്‍ഷങ്ങള്‍ ഒരുപാട് മുന്‍പ് നടന്ന സംഭാഷണമാണ്‌. ദേവൂനോട് ഇതിനെപ്പറ്റി പറയണം എന്ന് കുറച്ച് ദിവസങ്ങളായി വിചാരിക്കുന്നു. അവളുടെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ പേര്‍ വരെ എനിക്കറിയാമെന്നതും, ഏഴ് തലമുറ വരെ മേലോട്ട് കുടുംബചരിത്രം അറിയാമെന്നതും നിസ്സാര കാര്യമല്ലല്ലോ.

"ദേവൂ, ദേവൂന്റെ അമ്മയുടെ പേരെന്താ?"
ഇതെന്തൊരു ചോദ്യം എന്ന മട്ടില്‍ അവളെന്നെ നോക്കി. "പ്രീതി"
"ദേവൂന്റെ അമ്മൂമ്മയുടെയോ?"
"ബാര്‍ബി"
"ഏഹ്.. എന്താന്ന്?"
"ബാര്‍ബി അമ്മൂമ്മ... എനിക്കു അങ്ങനെയേ പറയാന്‍ അറിയൂ". ദേവു കൈ മലര്‍ത്തി.

ഭാര്‍ഗ്ഗവിയെ ആണ്‌ അവള്‍ ബാര്‍ബി ആക്കിയത് :) അതോടെ ഏഴു തലമുറയുടെ കഥ അവിടെ നില്‍ക്കട്ടെ എന്നായി ഞാന്‍. ആദ്യം അവള്‍ സ്വന്തം അമ്മൂമ്മയുടെ പേര്‍ പഠിക്കട്ടെ! അമ്മയോട് ഇതു പറഞ്ഞ് ചിരിച്ചപ്പോള്‍, "അവളെ പറഞ്ഞിട്ടെന്തു കാര്യം? കടിച്ചാല്‍ പൊട്ടാത്ത പേരായാല്‍ എന്തു ചെയ്യും അവള്‍" എന്നു അമ്മയും. :)

ബുധനാഴ്‌ച, മാർച്ച് 14, 2012

A boring day!

ഞായറാഴ്ച വൈകീട്ട് സോഫായിലിരുന്ന് അലസമായി ടിവി കാണുന്നതിനിടയില്‍ ചിന്നൂന്റെ കമന്റ്:
"ഇന്ന് ഒരു boring day ആയിരുന്നു. There was no fun!"
"അതു ശരി. എന്താണ്‌ നിനക്കു fun? അതു പറ"
"എനിക്കോ? There are only 3 things that are fun. 1) Playing cricket with achhan in the driveway 2) Playing a chess tournament 3) Eating cookies you make. ഇന്ന് കളിക്കാന്‍ വിളിച്ചപ്പോള്‍ അച്ഛന്‍  വന്നില്ല. There was no chess tournament today. And you didn't make me any cookies. So a boring day!"
"ഇന്നലെ നീയൊരു ചെസ്സ് ടൂര്‍ണമെന്റിന്‌ പോയതല്ലേയുള്ളൂ??"
"അത് ഇന്നലെയല്ലേ?"
"രണ്ടു ദിവസം മുമ്പല്ലേ ഞാന്‍ cookies ഉണ്ടാക്കിയത്??"
"അത് രണ്ട് ദിവസം മുന്നല്ലേ?"
ഞാന്‍ തോറ്റു! കുട്ടികള്‍ക്ക് ഇങ്ങനെ ബോറടിച്ചാല്‍ എന്ത് ചെയ്യാന്‍ പറ്റും??

തിങ്കളാഴ്‌ച, മാർച്ച് 05, 2012

Dr. Suess ഉം Miss Timberly യും Timeout ഉം

Dr. Suess ന്റെ പിറന്നാള്‍ പ്രമാണിച്ച് സ്കൂളില്‍ പ്രത്യേകം programs ഉണ്ടായിരുന്നു വെള്ളിയാഴ്ച. Dr.Suess-ന്റെ books ഉള്ളവര്‍ അതു സ്കൂളിലേയ്ക്ക്   കൊണ്ടു വരണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു, മിസ്സ് ടിംബര്‍ലി. കുട്ടികള്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ മിസ്സ് എല്ലാവര്‍ക്കും വായിച്ചു കൊടുക്കും. ദേവു തലേന്നു തന്നെ ഓര്‍ത്ത് "Cat in the hat" അവളുടെ ബാഗിലെടുത്തു വെച്ചു.

വൈകീട്ട് അച്ഛനും മോളും വന്നു കയറിയപ്പോളേക്കും ഞാന്‍ അതാണോര്‍ത്തത്.
"ദേവൂന്റെ book വായിച്ചോ മിസ്സ്  ഇന്ന്?"
"ഇല്ല...എന്റെ book മാത്രം വായിച്ചില്ല മിസ്സ് ടിംബര്‍ലി" ചിരിച്ചു കയറി വന്ന ദേവൂന്റെ മുഖം വാടി.
"മിസ്സിന്‌ ഒരു timeout കൊടുക്കാന്‍ തോന്നി എനിക്ക്".
!! :)

ഞായറാഴ്‌ച, ഫെബ്രുവരി 26, 2012

മധുരം മധുരം!

ചിന്നൂന്റെ ബെസ്റ്റ് ഫ്രെണ്ട് സിദ്ദു പുതിയ വീട്ടിലേക്ക് മാറുകയാണ്‌. അയല്പക്കത്തുള്ള ഞങ്ങള്‍ കുറച്ചു വീട്ടുകാര്‍ ചേര്‍ന്ന് ഇന്നലെ അവര്‍ക്ക് ഒരു farewell പാര്‍ട്ടി കൊടുത്തിരുന്നു. അതിനു വേണ്ടി ഉണ്ടാക്കിയ കുല്‍ഫി ബാക്കി ഇരിപ്പുണ്ട് ഫ്രീസറില്‍. അതുണ്ടാക്കി വെച്ചതില്‍ പിന്നെ ദേവൂ രാവിലെയും ഉച്ചയ്ക്കും വൈകീട്ടും മൂന്നു നേരം കുല്‍ഫി കഴിക്കുന്നുണ്ട്.

ചിന്നുവും അച്ഛനും ചെസ്സ് ക്ലാസ്സു കഴിഞ്ഞ് വന്നപ്പോള്‍ ദേവു തന്നത്താന്‍ ഫ്റീസര്‍ തുറന്നു രണ്ട് കുല്‍ഫി എടുത്ത് അവര്‍ക്ക് കൊടുത്തു.
"ഇതു കണ്ട് പഠിക്ക്, ചിന്നൂ.. ദേവു സ്നേഹമുള്ള പെണ്‍കുട്ടിയാ കണ്ടോ?"
പറഞ്ഞ് നാവെടുത്തില്ല, കൈയില്‍ പിന്നേയുമൊരു കുല്‍ഫിയുമായി ദേവു മുന്നില്‍. അത് അവള്‍ക്കാണത്രെ! ഉച്ചയ്ക്കൊന്ന് കഴിച്ചയാള്‍ നാലു മണിയാകുമ്പോള്‍ പിന്നേയും മധുരം കഴിയ്ക്കയോ?!  അപ്പോള്‍ ഇതു സ്നേഹമോ അതോ പിന്നേയും മധുരം തിന്നാനുള്ള വിദ്യയോ? ദേവൂനെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ എനിക്ക് തിരിച്ചെടുക്കേണ്ടി വന്നു. :(

ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

Do you want the good news or bad news first?"

Chili's ല്‍ നിന്നും അത്താഴം കഴിച്ചിറങ്ങവേ, ദേവൂന്റെ ചോദ്യം. "അമ്മാ, Do you want the good news or bad news first?"
"good news ആയിക്കോട്ടെ ആദ്യം."
"The good news is that I got something I loved today!".  മധുരപ്രിയയായ ദേവു പറയുന്നത്, അവസാനം കഴിച്ച കേക്കിനെപ്പറ്റിയാണെന്നത് സ്പഷ്ടം.  :)
ഇനി bad news എന്താണെന്നു കേള്‍ക്കട്ടെ.
"I didn't like what you ordered for me today! :( "

അതല്ലെങ്കിലും മധുരം കണ്ടുകഴിഞ്ഞാല്‍ മറ്റെല്ലാം ദേവുവിന്‌ അപ്രിയമാണ്‌. രണ്ടിലും ഒട്ടും പുതുമ ഇല്ല തന്നെ :).

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

Catch me if you can...

"ദേവൂ, catch me!" എന്നും പറഞ്ഞ് സ്വീകരണ മുറിയില്‍ നിന്ന് അടുക്കള വഴി മുന്നിലോട്ടും തിരിച്ചുമായി വട്ടത്തില്‍ ഓടുകയാണ്‌ ചിന്നു. ചേട്ടന്റെ വിളി കേള്‍ക്കേണ്ട താമസം ചേട്ടനെ പിടിക്കാനായി പുറകെ ഓടിത്തുടങ്ങി നാലു വയസ്സുകാരി. ഒരു വട്ടം തികയും മുമ്പേ ചേട്ടനെ പിടിക്കാനായി ഓടുന്ന ദേവൂന്റെ തൊട്ടു പിറകിലായി ചിന്നൂന്റെ ഓട്ടം. ഒന്നു നിന്നു തിരിഞ്ഞാല്‍ ഏട്ടനെ പിടിക്കാം. പക്ഷേ അറിഞ്ഞിട്ടാണോ, അറിയാതെയാണോ ദേവു ഒരേ ഓട്ടം തന്നെ. ഇതു കണ്ട് ചിന്നു കുടു കുടാ ചിരി തുടങ്ങി. കൂടെ ദേവുവും. കിതച്ചും ചിരിച്ചും  വയ്യാതാവും വരെ ചേട്ടനും അനിയത്തിയും ഈ കളി തുടര്‍ന്നു. :)

വ്യാഴാഴ്‌ച, ജനുവരി 19, 2012

Bye Bye ghosties!

അച്ഛനോ അമ്മയോ  ദേവൂനെ pick ചെയ്യാന്‍ വരുമ്പോഴേക്കും മിസ്സ് ടിമ്പര്‍ലി പോയിക്കഴിഞ്ഞിരിക്കും. ദേവൂന്റെ 'Jungle ' ക്ലാസ്സ് റൂം ലൈറ്റ് അണഞ്ഞ് അടച്ചിരിക്കും. ദേവു വേറെ ഏതെങ്കിലും ക്ലാസ്സിലുമായിരിക്കും. എന്നാലും,  അമ്മയുടെ കൈയും പിടിച്ച് വലിച്ച്  ദേവു Jungle റൂമിലേക്ക് കൊണ്ടുപോകും. വാതില്‍ തുറന്ന് ലൈറ്റ് ഓണാക്കി, അന്ന് ചെയ്തതൊക്കെ വിസ്തരിക്കാന്‍ തുടങ്ങും. പാതിയായിരിക്കുന്ന  artwork കാണിച്ചു തരും. ടീച്ചര്‍ വാങ്ങിയ പുതിയ പുസ്തകം തുറന്നു കാട്ടും. ശ്റീഹായുടെ പുതിയ പുതപ്പ് കാട്ടിത്തരും.  'നേരം കുറേയായി മോളേ' എന്ന എന്റെ ഓര്‍മപ്പെടുത്തലുകള്‍ക്കൊടുവില്‍, ഇറങ്ങാം എന്നവള്‍ സമ്മതിക്കും. ഇതെല്ലാം എന്നും പതിവാണ്‌. ഇന്നലെ ഞങ്ങള്‍ ലൈറ്റ് അണച്ച് വാതിലടച്ച് ഇറങ്ങവേ, പതിവില്ലാതെ ദേവുവിന്റെ വക ഒരു വിട പറച്ചില്‍. "Bye Bye ghosties".
"ഏഹ്! ഗോസ്റ്റീസോ?"
"ആ... ലൈറ്റ് ഓഫ് ചെയ്യുമ്പോള്‍ രാത്രി മുഴുവന്‍ ഇവിടെ കളിക്കുന്ന ghost-കള്‍ക്കൊക്കെ ഒന്നു ബൈ ബൈ പറഞ്ഞതാ... ഞാന്‍"
ഓഹോ! :)